വടകര
‘ഞാൻ യുഡിഎഫിന്റെയും എൻഡിഎയുടെയും പിന്തുണയോടെയാണ് മത്സരിക്കുന്നത്’. വടകര നഗരസഭയിലെ വാർഡ് 29 കൊക്കഞ്ഞാത്തെ സ്വതന്ത്ര സ്ഥാനാർഥി രവീന്ദ്രനാഥാണ് അണിയറയിലെ രഹസ്യം പരസ്യമാക്കിയത്. പര്യടനത്തിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് രവീന്ദ്രനാഥ് ഇങ്ങനെ പറഞ്ഞത്. കോൺഗ്രസ് പിന്തുണയോടെ മത്സരിക്കാനിറങ്ങിയ രവീന്ദ്രനാഥിന് പിന്നീട് ബിജെപിയും പിന്തുണ നൽകുകയായിരുന്നു. തെരെഞ്ഞെടുപ്പ് പോസ്റ്ററുകൾ ആദ്യം യുഡിഎഫ് വാർഡ് കമ്മിറ്റിയെന്ന് അച്ചടിച്ചു വന്നെങ്കിലും എൻഡിഎയും പിന്തുണ നൽകിയതോടെ പോസ്റ്ററുകളിൽനിന്നും യുഡിഎഫ് എന്ന ഭാഗം ചുരണ്ടി മാറ്റിയാണ് വാർഡിൽ മിക്കയിടങ്ങളിലും പതിച്ചിരിക്കുന്നത്. കോൺഗ്രസ്, ബിജെപി പ്രവർത്തകരോടൊപ്പം ഒരുമിച്ചാണ് ഇയാൾ വീടുകൾ കയറി വോട്ടഭ്യർഥിക്കുന്നതും. പി കെ സതീശൻ മാസ്റ്ററാണ് ഇവിടെ എൽഡിഎഫ് സ്ഥാനാർഥി.
വടകര നഗരസഭാ തെരഞ്ഞെടുപ്പിൽ മൂന്നു വാർഡുകളിൽ യുഡിഎഫിനും ബിജെപിക്കും സ്ഥാനാർഥികളില്ല. ആറ് വാർഡുകളിൽ ബിജെപിക്കും നാല് വാർഡുകളിൽ യുഡിഎഫിനും സ്ഥാനാർഥികളില്ല. കൂടാതെ നിശ്ചിത വാർഡുകളിൽ ബിജെപിയെ വിജയിപ്പിച്ച് മറ്റ് വാർഡുകളിൽ യുഡിഎഫിനെ സഹായിക്കുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..