25 October Sunday

പി കെ രമേശന്റെ ഓർമ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 30, 2020
ഒഞ്ചിയം 
അനശ്വര രക്തസാക്ഷി പി കെ രമേശന്റെ 26ാമത് രക്തസാക്ഷിത്വ ദിനം സിപി ഐ എം, എസ്എഫ്ഐ നേതൃത്വത്തിൽ ആചരിച്ചു. 1994ലാണ് മടപ്പള്ളി ഗവ. കോളേജ്‌ വിദ്യാർഥിയായിരുന്ന പി കെ രമേശനെ ആർഎസ്എസ്–എബിവിപി ഗുണ്ടാ സംഘം കൊലപ്പെടുത്തുന്നത്.  
രമേശൻ അന്ത്യവിശ്രമംകൊള്ളുന്ന കല്ലാമലയിൽ സിപിഐ എം നേതൃത്വത്തിൽ പ്രഭാതഭേരിയും അനുസ്മരണയോഗവും ചേർന്നു. ഏരിയാ സെക്രട്ടറി ടി പി ബിനിഷ് രക്തസാക്ഷി കുടീരത്തിൽ പുഷ്പചക്രം അർപ്പിച്ചു. ലോക്കൽ സെക്രട്ടറി എം പി ബാബു അധ്യക്ഷനായി. കെ പി പ്രീജിത്ത് കുമാർ രക്തസാക്ഷി പ്രതിജ്‌ഞ ചൊല്ലി. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്, ഇ എം ദയാനന്ദൻ, പ്രതീഷ് കുമാർ എന്നിവർ സംസാരിച്ചു.
എസ്എഫ്ഐ നേതൃത്വത്തിൽ മടപ്പള്ളിയിൽ അനുസ്മരണ കൂട്ടായ്മ സംഘടിപ്പിച്ചു. മടപള്ളിയിലെ സ്മൃതികുടീരത്തിൽ എം സച്ചിൻ ദേവ് പുഷ്പചക്രം അർപ്പിച്ചു. ജില്ലാ പ്രസിഡന്റ്‌ ആർ സിദ്ധാർഥ് അധ്യക്ഷനായി. പ്രസിഡന്റ് വി എ വിനീഷ്, ടി പി ബിനീഷ്, എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം എ പി അൻവീർ, ബാലസംഘം സംസ്ഥാന സെക്രട്ടറി സരോദ് ചങ്ങാടത്ത്, എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം ബിബിൻ രാജ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ വി അനുരാഗ് രക്തസാക്ഷി പ്രതിജ്ഞ ചൊല്ലി. ജില്ലാ ജോയിന്റ്  സെക്രട്ടറി ബി സി  അനുജിത്ത്  സ്വാഗതവും ജില്ലാ കമ്മിറ്റി അംഗം ടി ടി ആകാശ് നന്ദിയും പറഞ്ഞു. ജില്ലയിലെ മുഴുവൻ ലോക്കൽ കേന്ദ്രങ്ങളിലും വർഗീയ വിരുദ്ധ ജ്വാല തെളിയ്ക്കലും കൂട്ടായ്മയും സംഘടിപ്പിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top