24 September Friday
ഒഴിവായത്‌ വൻ ദുരന്തം

നടുറോഡിൽ വലിയ മരം വീണു

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന്‌ മരം മുറിച്ചു നീക്കുന്നു

കോഴിക്കോട്‌
 ഗോവിന്ദപുരം ആസ്‌റ്റർ മിംസ്‌ ആശുപത്രിക്ക്‌ മുൻവശത്തെ റോഡിനുകുറുകെ രാത്രി വലിയ മരം കടപുഴകി വീണു. വാഹനങ്ങളില്ലാത്തതിനാൽ വലിയ ദുരന്തമാണ്‌ ഒഴിവായത്‌. രണ്ടു മണിക്കൂറോളം  ഗതാഗതതടസ്സവുമുണ്ടായി. വ്യാഴാഴ്‌ച രാത്രി പത്തോടെയാണ്‌ സംഭവം. റോഡിന്‌ സമീപത്തെ തണൽ മരമാണ്‌ വീണത്‌. വീഴ്‌ചയിൽ വൈദ്യുതി ലൈനും പൊട്ടിവീണു. മീഞ്ചന്ത ഫയർഫോഴ്‌സും നാട്ടുകാരും ചേർന്ന്‌ മരം നീക്കിയശേഷമാണ്‌ ഗതാഗതം പുനഃസ്ഥാപിച്ചത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top