28 September Tuesday

കേന്ദ്രനയത്തിനെതിരെ 
അധ്യാപക ധർണ

വെബ് ഡെസ്‌ക്‌Updated: Friday Jul 30, 2021

കെഎസ്ടിഎ നേതൃത്വത്തിൽ ജില്ലാ വിദ്യാഭ്യാസ ഓഫീസിനുമുന്നിൽ നടന്ന ധർണ വി വി വിനോദ് ഉദ്ഘാടനംചെയ്യുന്നു

 കോഴിക്കോട്‌

കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾ തിരുത്തുക, പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിക്കുക,  വിദ്യാഭ്യാസമേഖലയ്ക്കുള്ള കേന്ദ്ര വിഹിതം വർധിപ്പിക്കുക, കേരള സർക്കാറിന്റെ ജനപക്ഷ നയങ്ങൾക്ക് കരുത്തു പകരുക ,  തുടങ്ങിയ  ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്ടിഎ നേതൃത്വത്തിൽ അധ്യാപകർ ജില്ലയിൽ വിവിധ കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു.
കെഎസ്ടിഎ നേതൃത്വത്തിൽ സബ് ജില്ലാതല ഉദ്ഘാടനം നാദാപുരം റോഡിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി പി കെ ജിതേഷ് ഉദ്ഘാടനംചെയ്തു. കെ എം സുജിത്ത്കുമാർ അധ്യക്ഷനായി. കെ എം സത്യൻ, കെ മനോഹരൻ, പി പി ഷിജു, സായിജ എന്നിവർ സംസാരിച്ചു.
 വിവിധ കേന്ദ്രങ്ങളിൽ പി വി പ്രശാന്തൻ, പി കെ സവിത, ടി എം അശോകൻ, വിനീഷ് എന്നിവർ ഉദ്ഘാടനംചെയ്തു.
വടകര സബ് ജില്ലാതല ധർണ ജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുമ്പിൽ കെഎസ്ടിഎ ജില്ലാ എക്സിക്യൂട്ടീവ് അംഗം വി വി വിനോദ് ഉദ്ഘാടനംചെയ്തു. ജില്ലാ എക്സിക്യൂട്ടീവ്‌ അംഗം പി കെ രാജൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ രഞ്ചുമോൻ, കെ അജിത, വി പി സന്ദീപ്, ടി മനോജ് കുമാർ എന്നിവർ സംസാരിച്ചു. 
വിവിധ കേന്ദ്രങ്ങളിൽ നടന്ന ധർണകളിൽ ടി കെ അഷറഫ്, ഒ കെ ജിഷ, മിത്തു തിമോത്തി,  ദിനിൽകുമാർ, ഗിരീഷ് കുമാർ, അനീഷ് കുമാർ, അഖിലേഷ് ചന്ദ്ര തുടങ്ങിയവർ സംസാരിച്ചു.
നാദാപുരം സബ് ജില്ലാതല ഉദ്ഘാടനം തൂണേരിയിൽ കനവത്ത് രവി നിർവഹിച്ചു. സബ് ജില്ലാ പ്രസിഡന്റ്‌ സി പി രാജൻ അധ്യക്ഷനായി. കെഎസ്ടിഎ ജില്ലാ എക്സി. കമ്മിറ്റി അംഗം ടി  സജീവൻ, ജില്ലാ കമ്മിറ്റി അംഗം എം ടി പവിത്രൻ, സബ് ജില്ലാ ട്രഷറർ നാസർ എന്നിവർ  സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി എം കെ സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. ഇരിങ്ങണ്ണൂരിൽ സിപിഐ എം ഏരിയാ കമ്മിറ്റി അംഗം ടി അനിൽകുമാർ ഉദ്ഘാടനം ചെയ്തു. വി കെ മോഹനൻ അധ്യക്ഷനായി. നാദാപുരം എഇ ഓഫീസ്, ബിആർസി, വളയം, ചെക്യാട്, വാണിമേൽ, അരൂര്, കല്ലാച്ചി, തൂണേരി എന്നീ ബ്രാഞ്ച് കേന്ദ്രങ്ങളിലും സമരം നടന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top