20 September Friday

‘മഴമിഴി 2019’ ചിത്രകലാ പഠന കൂട്ടായ്മ

വെബ് ഡെസ്‌ക്‌Updated: Tuesday Jul 30, 2019
മേമുണ്ട
മേമുണ്ട ഹയർസെക്കൻഡറി സ്‌കൂളിലെ അഞ്ചുമുതൽ 10 വരെയുള്ള വിദ്യാർഥികൾക്കായി ‘മഴമിഴി 2019' ചിത്രകലാ പഠന കൂട്ടായ്മ സംഘടിപ്പിച്ചു. കബിതാ മുഖോപാധ്യായ ചിത്രം വരച്ച്  ഉദ്ഘാടനംചെയ്തു. പ്രിൻസിപ്പാൾ പി കെ കൃഷ്ണദാസ് അധ്യക്ഷനായി. 10 സെഷനുകളിലായി  പെൻസിൽ ഡ്രോയിങ്‌, വാട്ടർ കളർ, ക്രയോൺസ്, അക്രലിക്‌, ഓയിൽ പെയിന്റിങ്‌, കൊളാഷ്, കാർട്ടൂൺ തുടങ്ങിയ വിഭാഗങ്ങളിലായിരുന്നു പരിശീലനം. 
ചിത്രകാരൻമാരായ രമേശൻ രഞ്ജനം, പ്രഭകുമാർ ഒഞ്ചിയം, ജോളി എം സുധൻ, പവി കോയ്യോട്, രജികുമാർ, കലേഷ്, സുനിൽ ബാബു, ബിന്ദു, അഞ്ജന, രാജീവൻ ചാം, പ്രമോദ് കുട്ടോത്ത് തുടങ്ങിയവർ പരിശീലനം നൽകി. മാനേജർ ടി വി ബാലകൃഷ്ണൻ, പ്രധാനാധ്യാപകൻ പി ശശികുമാർ, പിടിഎ പ്രസിഡന്റ്‌ പി വത്സകുമാർ, എംപിടിഎ ചെയർപേഴ്‌സൻ എം കെ ബിന്ദു, എം നാരായണൻ എന്നിവർ സംസാരിച്ചു. പ്രമോദ് കുട്ടോത്ത് സ്വാഗതവും എൻ നിധിൻ നന്ദിയും പറഞ്ഞു.
പ്രധാന വാർത്തകൾ
 Top