24 August Saturday

പൊലീസ് കലാമേളക്ക്‌ തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019
വടകര
 സംസ്ഥന പൊലീസ് കലാമേളയുടെ മുന്നോടിയായി നടക്കുന്ന ജില്ലാ പൊലീസ് കലാമേളക്ക്‌ വടകരയിൽ തുടക്കമായി. 23 വർഷത്തിന് ശേഷം സംഘടിപ്പിക്കുന്ന പൊലീസ് കലാമേള സേന അംഗങ്ങളുടെയും, കുടുംബങ്ങളുടെയും മിനിസ്റ്റീരിയൽ ജീവനക്കാരുടേയും സർഗ വൈഭവം തൊട്ടുണർത്തുന്നതായിരുന്നു. മേളയുടെ ഭാഗമായുള്ള രചനാ മത്സരങ്ങൾ  ഞായഴ‌്ച രാവിലെ പത്തു മുതൽ പുതുപ്പണം ചീനം വീട് എൽ പി സ്കൂളിൽ  നടക്കും.  വടകര ശ്രീനാരായണ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നടന്ന കലാമേള റൂറൽ ജില്ലാ പൊലീസ് മേധാവി കെ ജി സൈമൺ ഉദ‌്ഘാടനം ചെയ്തു. വടകര ഡിവൈഎസ്‌പി പ്രിൻസ് എബ്രഹാം അധ്യക്ഷനായി. സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ ഇസ്മായിൽ, ഡിവൈഎസ്‌പിമാരായ അശ്വകുമാർ, കെ എസ്ഷാജി,അബ്ദുൾ ഖാദർ,അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് ശശിധരൻ,പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ സെക്രട്ടറി നാസർ, പൊലീസ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് പ്രേമൻ മുചുകുന്ന്, ടി സി ലേഖ, കെ പി ബിന്ദു എന്നിവർ സംസാരിച്ചു. 
പ്രധാന വാർത്തകൾ
 Top