മണിയൂർ
നാളികേരം, റബർ തുടങ്ങിയ കാർഷികോൽപ്പന്നങ്ങൾക്ക് തറവില നിശ്ചയിച്ച് കേന്ദ്രസർക്കാർ സംഭരിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകസംഘം ജൂൺ ആറിന് താമരശേരിയിൽ നടത്തുന്ന സമരസായാഹ്നത്തിന്റെ പ്രചാരണാർഥം വടകര ഏരിയാ കമ്മിറ്റിയുടെ ജാഥക്ക് തുടക്കമായി. മന്തരത്തൂർ വായനശാലയ്‌ക്കുസമീപം കർഷകസംഘം ജില്ലാ ജോ. സെക്രട്ടറി സി ഭാസ്‌കരൻ ഉദ്ഘാടനം ചെയ്തു.
കെ ശശിധരൻ അധ്യക്ഷനായി. ജാഥാ ലീഡർ എം നാരായണൻ, ആർ ബാലറാം, പി പി രഞ്ജിനി, മാണിക്കോത്ത് രാഘവൻ എന്നിവർ സംസാരിച്ചു. പി പ്രമോദ് സ്വാഗതം പറഞ്ഞു.
ജാഥ ഇന്ന്: രാവിലെ 9.30 ചങ്ങരോത്ത് താഴ, 10.30ന് മണിയൂർ ഹൈസ്കൂൾ, 11.15 പതിയാരക്കര നടുവയൽ, 12.15 പുതുപ്പണം ഹാശ്മി നഗർ, 1.15 പുതുപ്പണം അങ്ങാടി താഴ, 3.30 വടകര സഹകരണ ആശുപത്രി, 4.30 പഴങ്കാവ്, 5.30 പുതിയാപ്പ്, 6 കുറുമ്പയിൽ, 7 കുട്ടോത്ത് കാവിൽ റോഡ് (സമാപനം)
ഒഞ്ചിയം
കർഷകസംഘം ഏരിയാ കമ്മിറ്റി പ്രചാരണ ജാഥ സംഘടിപ്പിച്ചു. ഇ കെ കരുണാകരൻ ലീഡറും കെ എം സത്യൻ ഉപലീഡറും എ പി വിജയൻ മാനേജരുമായുള്ള ജാഥ കുന്നുമ്മക്കര ജങ്‌ഷനിൽ ഞായറാഴ്‌ചയാണ് ആരംഭിച്ചത്. ഒഞ്ചിയം ബാങ്ക് പരിസരത്ത് സമാപിച്ചു. തിങ്കൾ വൈകിട്ട് നാദാപുരം റോഡിൽ ആരംഭിച്ച് മുട്ടുങ്ങൽ പാറയിൽ സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ രാജാറാം തൈപ്പിള്ളി, പി കെ വത്സൻ, കെ പി കുമാരൻ തുടങ്ങിയവരും സംസാരിച്ചു..
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..