10 July Friday

കേന്ദ്രീയ വിദ്യാലയങ്ങളിൽ ഓൺലൈൻ പഠനത്തിന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
കോഴിക്കോട്‌
കോവിഡ്‌ കാലത്ത്‌ വീട്ടിലിരുന്ന്‌ സുരക്ഷിതമായി  അതിജീവനത്തിന്റെ പാഠം പഠിച്ചു തുടങ്ങുകയാണ്‌ കേന്ദ്രീയ വിദ്യാലയത്തിലെ കുട്ടികൾ. പ്രൈമറി‌ മുതൽ പ്ലസ്‌ടു വരെയുള്ള കുട്ടികൾക്കുള്ള ഓൺലൈൻ പഠനം  വെള്ളിയാഴ്‌ച  തുടങ്ങി. 
കോവിഡ്‌ അടച്ചിടൽമൂലം സ്‌കൂൾ തുറക്കൽ വൈകുന്നതിനാൽ അധ്യയന ദിവസങ്ങൾ നഷ്‌ടപ്പെടാതിരിക്കാനായാണ്‌ ഓൺലൈൻ പഠനം‌. ഒരോ വിദ്യാർഥി‌ക്കും ദിവസം രണ്ട്‌   ക്ലാസുണ്ടാകും.  ഒരു മണി‌ക്കൂർ വീതമുള്ള ഈ ക്ലാസിനിടയിൽ ഒരു മണി‌ക്കൂർ ഇടവേളയുണ്ട്‌. ഗൂഗിൾ മീറ്റ്‌, ഗൂഗിൾ ക്ലാസ്‌ റൂം എന്നീ ആപ്പുകളിലായാണ്‌ അധ്യാപകർ ക്ലാസ്‌ നൽകുക. ഒരാഴ്‌ചയിലേക്കുള്ള വിഷയങ്ങളും സമയക്രമവും നേരത്തെ തയ്യാറാക്കി കുട്ടികളുടെ വാട്‌സ്‌ ആപ്പ്‌ ഗ്രൂപ്പിൽ നൽകും. ആ ദിവസങ്ങളിൽ അധ്യാപകർ നൽകുന്ന ലിങ്കിൽ കയറി ക്ലാസിൽ പങ്കെടുക്കാം. 
ആദ്യ ദിവസം രാവിലെ 8.30 മുതൽ 9.30 വരെയും 10.30 മുതൽ 11.30 വരെയും ആയിരുന്നു ക്ലാസ്‌. കുട്ടികൾ ആവേശത്തോടെ  പങ്കാളികളായി.  ജില്ലയിൽ ഈസ്‌റ്റ്‌ ഹില്ലിലും ഗോവിന്ദപുരത്തും  രണ്ട്‌ കേന്ദ്രീയ വിദ്യാലയങ്ങളാണ്‌ ഉള്ളത്‌.
പ്രധാന വാർത്തകൾ
 Top