16 July Thursday

വടകരയിൽ 3 വാർഡുകൾ അടച്ചു

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020
വടകര
തൂണേരി പഞ്ചായത്തിലെ മത്സ്യക്കച്ചവടക്കാരന്‌ കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ണ് ആറ്‌ പഞ്ചായത്തുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയതിനു പിന്നാലെ വടകരയിലും കനത്ത ജാഗ്രത. നഗരസഭയിലെ മൂന്ന്‌ വാര്‍ഡുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. 40, 45, 46 വാര്‍ഡുകളാണ് കണ്ടെയ്ന്‍മെന്റ് സോണാക്കിയിരിക്കുന്നത്. വടകര താഴെഅങ്ങാടി ഭാഗത്തേക്കുള്ള ഒന്തം റോഡ് ഓവർ ബ്രിഡ്ജും, കുഞ്ഞിരാമക്കുറുപ്പ് വക്കീൽ പാലവും പൊലീസ് ബാരിക്കേഡ് തീർത്ത് അടച്ചു.  മത്സ്യക്കച്ചവടക്കാരനായ തൂണേരി സ്വദേശി വടകര താഴെഅങ്ങാടിയിലെ മൊത്ത മത്സ്യമാര്‍ക്കറ്റിലും അഴിത്തലയിലെ ഫിഷ്‌ലാന്റിങ്‌ സെന്ററിലും എത്തിയിരുന്നു. തുടര്‍ന്നാണ് ഈ പ്രദേശം ഉള്‍പ്പെടെയുള്ള കവറുംപുറം, അഴിത്തല, മുക്കോലഭാഗം എന്നിവിടങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കിയത്. ഇതോടെ തീരദേശമാകെ നിശ്ചലമായി. വെള്ളിയാഴ്ച രാവിലെ ഈ ഭാഗത്തേക്ക് വാഹനഗതാഗതം തടഞ്ഞു.  
വടകര താഴെഅങ്ങാടി ഫിഷ്‌ മാര്‍ക്കറ്റും അടച്ചു. ചില്ലറ മത്സ്യക്കച്ചവടക്കാരും ഹോം ക്വാറന്റൈനിലാണ്. ഇവിടങ്ങളിൽ ഭക്ഷ്യ-, അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ എട്ടു മുതല്‍ വൈകിട്ട് അഞ്ചുവരെ തുറക്കും. ആരോഗ്യ കേന്ദ്രങ്ങള്‍, മെഡിക്കല്‍ ഷോപ്പുകള്‍ എന്നിവക്ക് നിയന്ത്രണം ബാധകമല്ല.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top