26 May Tuesday

സർട്ടിഫിക്കറ്റ്‌ സമർപ്പിച്ചില്ല വിധവാ പെൻഷൻ മുടങ്ങിയതായി പരാതി

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
നാദാപുരം
നാദാപുരം മേഖലയിലെ വിവിധ പഞ്ചായത്തുകളിൽ വിധവാ പെൻഷൻ ലഭിക്കാതെ നൂറുകണക്കിനുപേർ ആശങ്കയിൽ. മസ്റ്ററിങ്ങിന് ശേഷം ഓരോ വർഷവും പുനർ വിവാഹിതയായില്ലെന്ന സർട്ടിഫിക്കറ്റ്  സമർപ്പിക്കാത്തവരും  പഞ്ചായത്തിൽ ഗസറ്റഡ് ഓഫീസർമാരുടെ സാക്ഷ്യപത്രം ഹാജരാക്കാൻ കഴിയാത്തവരുമാണ് ആശങ്കയിലായത്.  
      കഴിഞ്ഞ ദിവസം സഹകരണ ജീവനക്കാർ പെൻഷൻ വിതരണം നടത്തിയപ്പോഴാണ് പെൻഷൻ മുടങ്ങിയത്‌ അറിഞ്ഞത്.
 ചില പഞ്ചായത്തുകളിൽ സാക്ഷ്യപത്രം അപ്പ് ലോഡ് ചെയ്തില്ലെന്ന ആക്ഷേപവുമുണ്ട്‌. തൂണേരി പഞ്ചായത്തിൽ സാക്ഷ്യപത്രം ഹാജരാക്കിയ  വിധവകളുടെ പെൻഷൻ മുടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. തുടർന്ന് പെൻഷൻ ലഭ്യമാക്കുന്നതിനായി പുനർ വിവാഹിതയായിട്ടില്ലെന്ന സാക്ഷ്യപത്രം അപ്പ് ലോഡ് ചെയ്യാൻ ഞായറാഴ്ചവരെ സമയം അനുവദിച്ചു. തൂണേരി, വാണിമേൽ, നാദാപുരം തുടങ്ങി മിക്ക പഞ്ചായത്തുകളിലും പെൻഷൻ മുടങ്ങിയിട്ടുണ്ട്‌.

 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top