28 May Thursday

അമിത വില: പരിശോധന കർശനമാക്കി സിവിൽ സപ്ലൈസ്

വെബ് ഡെസ്‌ക്‌Updated: Monday Mar 30, 2020
കോഴിക്കോട്‌
വില്ല്യാപ്പള്ളിയിൽ  പഴം, വലിയ ഉള്ളി, തക്കാളി, പച്ചമുളക്, മുരിങ്ങ എന്നിവക്ക്‌  അമിത വില ഈടാക്കുന്നതായി  സിവിൽ സപ്ലൈസ് കണ്ടെത്തി.  
     അവശ്യസാധനങ്ങൾക്ക്  അമിത വില ഈടാക്കുന്നുവെന്ന പരാതിയെ തുടർന്നാണ്‌ പരിശോധന.  വടകര താലൂക്കിലെ പഴയ ബസ് സ്റ്റാൻഡ്‌ (കോട്ടപ്പറമ്പ്), മാർക്കറ്റ് റോഡ്, കസ്റ്റംസ് റോഡ്, മയ്യന്നൂർ, വില്ല്യാപ്പള്ളി, നാദാപുരം റോഡ്, കണ്ണൂക്കര, മുക്കാളി, കുഞ്ഞിപ്പള്ളി തുടങ്ങിയ സ്ഥലങ്ങളിലെ പച്ചക്കറിക്കടകൾ, ചിക്കൻ സ്റ്റാളുകൾ, ഫിഷ് മാർക്കറ്റ് എന്നിവിടങ്ങളിലാണ്‌  റെയ്ഡ്  നടത്തിയത്‌.  
  നേന്ത്രപ്പഴത്തിന്‌ 30 രൂപയിലും പച്ചമുളകിന്‌ 60 രൂപയിലും കൂടുതൽ ഈടാക്കാൻ പാടില്ലെന്ന്‌  നിർദേശംനൽകി. കുറുവ അരിക്ക്  38 രൂപയിൽ കൂടുതൽ ഈടാക്കരുത്‌  മുക്കാളി, കുഞ്ഞിപ്പള്ളി, അരൂർ, തൂണേരി എന്നിവിടങ്ങളിലെ ചിക്കൻ സ്റ്റാളിൽ ഒരു കിലോക്ക്‌  150 രൂപ ഈടാക്കുന്നുവെന്നായിരുന്നു പരാതി.   ചിക്കന്‌   120 രൂപയിൽ കൂടുതൽ ഈടാക്കരുതെന്ന്‌ കടക്കാരനെ താക്കീത്‌ ചെയ്‌തതായി  വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. വിലവിവര പട്ടിക പ്രദർശിപ്പിക്കാതെ കടകൾ   തുറന്നു പ്രവർത്തിക്കരുത്. 
പരിശോധനയിൽ താലൂക്ക് സപ്ലൈ ഓഫീസർക്ക് പുറമെ  കെ പി കുഞ്ഞികൃഷ്ണൻ, ഒ കെ പ്രജിത്ത്, വി വി പ്രകാശ്, കെ രാഗേഷ് എന്നിവർ പങ്കെടുത്തു.

 

പ്രധാന വാർത്തകൾ
 Top