മണിയൂർ
മത്സ്യകൃഷിയിടത്തിൽ വിഷംകലർത്തിയെന്ന് സംശയം. നാനൂറിലേറെ മത്സ്യക്കുഞ്ഞുങ്ങൾ ചത്തുപൊങ്ങി. മണിയൂർ പുത്തൻപുരയിൽ ഒ കെ സുദർശ് കുമാറിന്റെ മത്സ്യകൃഷിയിടത്തിലെ മീനുകളാണ് ചത്തത്.
വെള്ളിയാഴ്ച രാവിലെ പതിവുപോലെ മത്സ്യങ്ങൾക്ക് തീറ്റനൽകിയിരുന്നു. വൈകിട്ട് തീറ്റനൽകാൻ എത്തിയപ്പോഴാണ് മുഴുവൻ മത്സ്യങ്ങളും ചത്തുപൊങ്ങിയതായി കണ്ടത്.
രണ്ടുവർഷത്തോളമായി സുദർശ് വീട്ടുപറമ്പിൽ മത്സ്യകൃഷി നടത്തുന്നുണ്ട്. രണ്ട് സെന്റ് സ്ഥലത്ത് കുളം നിർമിച്ച് അക്വപോണിക്സ് രീതിയിലാണ് കൃഷിചെയ്തിരുന്നത്. ഗിഫ്റ്റ് തി ലോപി, ചിത്രലാടം, കട്ല തുടങ്ങിയ ഇനത്തിൽപ്പെട്ട 400 ഓളം മീനുകളാണ് കുളത്തിൽ ഉണ്ടായിരുന്നത്. മൂന്നര മാസം മുമ്പ് നിക്ഷേപിച്ച മീനുകൾ വിളവെടുക്കാനായവയായിരുന്നു. ചത്ത മീനുകൾ ഏകദേശം 150 കിലോ തൂക്കമുണ്ട്.
ഫിഷറിസ് വകുപ്പ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
കുളത്തിലെ വെള്ളത്തിനും കൊടുത്ത തീറ്റക്കും കുഴപ്പമില്ലെന്ന് കണ്ടെത്തി. പോസ്റ്റ്മോർട്ടത്തിൽ മീനിന്റെയുളളിൽ വിഷാംശം കണ്ടെത്തിയതായി അധികൃതർ പറഞ്ഞു. കഴിഞ്ഞ വിളവെടുപ്പിൽ കിലോവിന് 350 രൂപ നിരക്കിലാണ് മത്സ്യം വിറ്റിരുന്നത്.
ഏകദേശം 60,000 രൂപയുടെ നഷ്ടം കണക്കാക്കുന്നു. പയ്യോളി പൊലീസിൽ പരാതിനൽകി
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..