02 July Saturday

എഫ്എസ്ഇടിഒ അഖിലേന്ത്യാ അവകാശ ദിനാചരണം

വെബ് ഡെസ്‌ക്‌Updated: Sunday May 29, 2022
കോഴിക്കോട്‌
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ അധ്യാപകരും ജീവനക്കാരും അവകാശ ദിനം ആചരിച്ചു.  നിർവചിക്കപ്പെട്ട പെൻഷൻ പുനഃസ്ഥാപിക്കുക,  പിഎഫ്‌ആർഡിഎ നിയമം   പിൻവലിക്കുക,  സ്വകാര്യവൽക്കരണം  അവസാനിപ്പിക്കുക,  ദേശീയ വിദ്യാഭ്യാസ നയം ഉപേക്ഷിക്കുക,  വർഗീയതയെ ചെറുക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയർത്തിയാണ്‌  അധ്യാപകരും ജീവനക്കാരും അവകാശദിനം ആചരിച്ചത്‌.  ദിനാചരണത്തിന്റെ ഭാഗമായി   സിവിൽ സ്റ്റേഷനിൽ സംഘടിപ്പിച്ച പരിപാടി എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി പി സന്തോഷ് ഉദ്ഘാടനം ചെയ്തു.  കെജിഒഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌  പി പി സുധാകരൻ, വി പി ഉണ്ണികൃഷ്ണൻ,  എം ദൈത്യേന്ദ്രകുമാർ, അനൂപ്‌ തോമസ്‌  എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top