15 July Wednesday

തൊടണ്ട, സാനിറ്റൈസർ കിട്ടും

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020
കോഴിക്കോട്‌
വാട്ടർ അതോറിറ്റി ഓഫീസിലെത്തുന്നവരുടെ കൈകൾ ശുദ്ധമാക്കാൻ ജീവനക്കാർ  ഇനി സാനിറ്റൈസറുമായി വരേണ്ട‌. റെജുവിന്റെ ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്‌പെൻസർ ആ ജോലി നിർവഹിക്കും. മനുഷ്യ സ്‌പർശനം ഇല്ലാതെ സാനിറ്റൈസർ ലഭ്യമാക്കുകയും അതുവഴി രോഗവ്യാപനം തടയുകയുമാണ് ലക്ഷ്യം. വാട്ടർ അതോറിറ്റി കൊടുവള്ളി സെക്ഷൻ ഓഫീസിൽ ജോലിചെയ്യുന്ന എലത്തൂർ സ്വദേശി എസ്‌ കെ റെജുവാണ്‌ ഓട്ടോമാറ്റിക്ക്‌ സാനിറ്റൈസർ ഡിസ്‌പെൻസർ വികസിപ്പിച്ചെടുത്തത്‌.  
ഉപകരണത്തിന്‌ സമീപം കൈവച്ചാൽ സാനിറ്റൈസർ ലഭ്യമാകും എന്നതാണ്‌ ഇതിന്റെ സവിശേഷത. ഒന്നര മില്ലിമുതൽ രണ്ട് മില്ലിവരെ ലായനി ഒരുതവണ‌ ലഭിക്കും. 400 മില്ലിയുടെ ബോട്ടിലാണ് ഇതിനായി ഉപയോഗിക്കുന്നത്‌. ഒരിക്കൽ നിറച്ചാൽ 200 തവണ  ഇത് ഉപയോഗിക്കാൻ കഴിയുമെന്ന് റെജു പറഞ്ഞു. മൂന്നു മുതൽ 13 സെന്റീമീറ്റർ അകലത്തിലാണ് സെൻസർ പ്രവർത്തിക്കുന്നത് അൾട്രാ സോണിക്‌സ്‌ സെൻസർ ആണ്‌ ഈ ഉപകരണത്തിന്റെ ഹൃദയഭാഗം. മൈക്രോ കൺട്രോളറും ഘടിപ്പിച്ചിട്ടുണ്ട്‌.  മലാപ്പറമ്പിലെ മെയിൻ ഓഫീസുൾപ്പെടെ വാട്ടർ അതോറിറ്റിയുടെ ജില്ലയിലെ  ഓഫീസുകളിലിപ്പോൾ ഈ മെഷീനിലൂടെയാണ്‌ സാനിറ്റൈസർ നൽകുന്നത്‌. 
ലോക്ക്‌ ഡൗൺ കാലത്ത് ഓഫീസുകളിൽ വരുന്നവരുടെ കൈകൾ ശുദ്ധമാക്കാൻ ഒരാൾ സാനിറ്റൈസറുമായി നിൽക്കേണ്ട അവസ്ഥ കണ്ടപ്പോഴാണ് റെജു ഇത്തരമൊരു കണ്ടുപിടിത്തത്തെക്കുറിച്ച് ആലോചിച്ചത്. 2800 രൂപയോളം ഇതിന് നിർമാണച്ചെലവ് വരും. ഇപ്പോൾ നിരവധി സ്ഥാപനങ്ങളിൽനിന്ന്‌ റെജുവിന് ഓർഡർ ‌വരുന്നുണ്ട്‌.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top