19 January Wednesday

സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ 
ചാമ്പ്യൻഷിപ്പിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Sunday Nov 28, 2021
കോഴിക്കോട്
26ാമത് സംസ്ഥാന സീനിയർ സോഫ്റ്റ്ബോൾ ചാമ്പ്യൻഷിപ്പിന്  ദേവഗിരി സെന്റ്‌ജോസഫ്‌ കോളേജ് ഗ്രൗണ്ടിൽ തുടക്കം. തിങ്കളാഴ്‌ചയാണ്‌ ഫൈനൽ. 
ആദ്യ ദിനത്തിൽ പുരുഷ വിഭാഗത്തിൽ ആലപ്പുഴ തിരുവനന്തപുരത്തെയും (4-3), എറണാകുളം ഇടുക്കിയെയും (10-0), കോഴിക്കോട് കാസർകോടിനെയും (1-0) പരാജയപ്പെടുത്തി.
വനിതാ വിഭാഗത്തിൽ വയനാട് തിരുവനന്തപുരത്തെയും (9-1), കോഴിക്കോട് തൃശ്ശൂരിനെയും (8-2), എറണാകുളം പാലക്കാടിനെയും (7-–-3) തോൽപ്പിച്ചു. സെമി ഫൈനൽ  ഞായറാഴ്ച നടക്കും.
മത്സരം തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പിടിഎ റഹീം എംഎൽഎ അധ്യക്ഷനായി.  എ കെ മുഹമ്മദ് അഷ്റഫ്,  ടി പി അബ്ദുൽ ഷെഫീഖ്,  ഒ രാജഗോപാൽ, മനയത്ത് ചന്ദ്രൻ, അലക്സ് എ ജോൺസൺ, അനിൽ എ ജോൺസൺ, എ എസ്‌ ഹിഷാം എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top