17 January Sunday

തെരഞ്ഞെടുപ്പ്‌ അട്ടിമറി ശ്രമമെന്ന്‌ കോൺഗ്രസ്‌

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020

 

കോഴിക്കോട്‌
ചട്ടങ്ങളും കോവിഡ്‌ മാനദണ്ഡങ്ങളും ലംഘിച്ച്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായി ‌കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ടി സിദ്ദിഖ്‌  ആരോപിച്ചു. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പൊലീസുകാരുടെ യോഗം കോഴിക്കോട്‌ നഗരത്തിൽ ചേർന്നുവെന്നും ‌സിദ്ദിഖ്‌ പറഞ്ഞു. എൽഡിഎഫ്‌ സ്ഥാനാർഥികൾക്ക്‌ കോവിഡ്‌ രോഗിയുമായി സമ്പർക്കമുണ്ടെന്ന പ്രചാരണം യുഡിഎഫ്‌ പ്രവർത്തകർ നടത്തിയതിനെക്കുറിച്ച്‌ തനിക്കറിയില്ല.
വടകര ബ്ലോക്ക്‌ പഞ്ചായത്തിലെ കല്ലാമലയിൽ ആർഎംപിയുമായുള്ള പ്രശ്‌നം പരിഹരിക്കാനായിട്ടില്ല. വരും ദിവസങ്ങളിൽ പരിഹരിക്കാൻ കഴിയുമെന്നാണ്‌ കരുതുന്നതെന്നും സിദ്ദിഖ്‌ പറഞ്ഞു. അതേസമയം, പോളിങ്ങിനുമുമ്പ്‌ കല്ലാമലയിലെ ‌ സ്ഥാനാർഥിയെ അറിയാമെന്ന്‌ വാർത്താസമ്മേളനത്തിൽ പങ്കെടുത്ത ഡിസിസി പ്രസിഡന്റ്‌ യു രാജീവൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top