07 December Tuesday
ഇടവേള കഴിഞ്ഞു

തിയേറ്ററുകളിൽ വെളിച്ചം നിറഞ്ഞു

സ്വന്തം ലേഖകൻUpdated: Thursday Oct 28, 2021
 
 
കോഴിക്കോട്‌
കോവിഡ് പ്രതിസന്ധിയിൽ ഇരുളടഞ്ഞ തിയേറ്ററുകളിലെ വെള്ളിത്തിരയിൽ ബുധനാഴ്‌ച ചിത്രങ്ങൾ തെളിഞ്ഞു. കാണികൾ കുറവായിരുന്നു. ഇംഗ്ലീഷ് സിനിമകൾ മാത്രമാണ്‌ തിയേറ്ററുകളിൽ കളിച്ചത്‌. ഒരിടത്തും മലയാളസിനിമ പ്രദർശിപ്പിച്ചില്ല. മിക്കയിടത്തും  ജെയിംസ് ബോണ്ട് ചിത്രം "നോ ടൈം ടു ഡൈ' ആണ്  കാണിച്ചത്‌. 
കാത്തിരിപ്പിന് വിരാമമിട്ട് ആദ്യ ദിവസംതന്നെ തിയേറ്ററിലെത്താനായതിന്റെ സന്തോഷത്തിലായിരുന്നു പലരും.  50 ശതമാനം പേർക്കായിരുന്നു പ്രവേശനാനുമതി. കോവിഡ്‌ തുടങ്ങിയതിനുശേഷം മൂന്നുമാസം മാത്രമാണ്‌ തിയേറ്ററുകൾ ഇടക്കാലത്ത്‌ പ്രവർത്തിച്ചത്‌. കോവിഡ് ചട്ടം പാലിച്ചായിരുന്നു തിയേറ്ററുകളുടെ പ്രവർത്തനം. ഓൺലൈനായിട്ടാണ്‌ ഭൂരിപക്ഷം പേരും ടിക്കറ്റെടുത്തത്‌.  രാവിലെ ഷോയ്ക്ക്‌ കാണികൾ കുറവായിരുന്നെങ്കിലും പിന്നീടുള്ള പ്രദർശനങ്ങൾക്ക് ചെറിയ തിരക്കുണ്ടായി.
കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ്‌ കോർപറേഷന്റെ കൈരളി, മറ്റ്‌ തിയേറ്ററുകളായ റീഗൽ സിനിമാസ്, ക്രൗൺ, ആശിർവാദ് സിനിപ്ലെസ്,  ഇ മാക്സ് സിനിമാസ് എന്നിവയിലാണ് ബുധനാഴ്ച പ്രദർശനം തുടങ്ങിയത്. വെനം, ഷാങ് ചി ആന്റി ദി ലെജന്റ്‌ ഓഫ് ദി ടെൻ റിംഗ്സ് എന്നിവയാണ് പ്രദർശനത്തിനെത്തിയ മറ്റ് ഇംഗ്ലീഷ് ചിത്രങ്ങൾ. തമിഴ് ചിത്രമായ "ഡോക്ടർ' ശ്രീയിൽ വ്യാഴാഴ്ച പ്രദർശിപ്പിക്കും. രാധ തിയേറ്ററിൽ വെള്ളിയാഴ്‌ച പ്രദർശനം തുടങ്ങും. ജോജു ജോർജ്, പൃഥിരാജ് ചിത്രം സ്റ്റാർ ആണിവിടെ പ്രദർശിപ്പിക്കുക.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top