08 December Wednesday

ആമിനയ്‌ക്ക്‌ വീടൊരുക്കി സുമനസ്സുകൾ; 
താക്കോൽ കൈമാറി

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
താമരശേരി
 ആമിനയ്ക്ക് വീടൊരുക്കി സുമനസ്സുകൾ. അടിവാരം തടയണമുക്ക്  കിഴക്കയിൽ ആമിനയ്ക്കാണ് പാലക്കാട് - എൻഎസ്എസ് എൻജിനിയറിങ്‌ കോളേജിലെ പൂർവ വിദ്യാർഥി സംഘടന ദർശനയുടെ നേതൃത്വത്തിൽ വീട് നിർമിച്ചുനൽകിയത്. നിലം പൊത്താറായ വീട്ടിൽ മകളും രണ്ടു പേരക്കുട്ടികളോടും ഒപ്പമാണ്‌   ഇവർ താമസിച്ചിരുന്നത്.  
പ്രമുഖ മലയാളി സംഘടനയായ കെസിഎസ്എംഡബ്ല്യു വനിതാ വിഭാഗവും ഇവർക്ക്‌ സഹായവുമായെത്തി.  ദർശനയുടെ നേതൃത്വത്തിൽ സംസ്ഥാനത്ത് നിർമിക്കുന്ന ഒമ്പതാമത്തെ വീടാണിത്.  ലിന്റോ ജോസഫ് എംഎൽഎ ആമിനയ്ക്ക് താക്കോൽ കൈമാറി. പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ്‌ അഡ്വ. ആയിഷക്കുട്ടി സുൽത്താൻ അധ്യക്ഷയായി. വാർഡ് അംഗം ഐ ബി റെജി, കെസിഎസ് പ്രതിനിധികളായ  അനിൽകുമാർ,  ബീന ടോമി, അജയ് കാർത്തിക്, ദർശന പ്രതിനിധികളായ രാഹുൽ, കൃഷ്ണകുമാർ, ബബീഷ്, വിജയൻ, ഗിരീഷ്  എന്നിവർ സംസാരിച്ചു.  ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർടി പ്രതിനിധികൾ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top