28 November Sunday

സിപിഐ എം പതാകകൾ അഗ്നിക്കിരയാക്കി; കൊടിമരം ഓവുചാലിൽ തള്ളി

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021
നാദാപുരം
കുറുവന്തേരി പാറക്കടവ് റോഡിൽ സിപിഐ എം പാർടി കോൺഗ്രസിന്റെ ഭാഗമായി സ്ഥാപിച്ച 23 പതാകകൾ തീവെച്ച് നശിപ്പിച്ചു. കൊടിമരം സമീപത്തെ ഓവുചാലിൽ തള്ളി. ചെക്യാട് ലോക്കൽ സമ്മേളനത്തിന്റെ ഭാഗമായി അലങ്കരിച്ച 15 കൊടികളും സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് സംഭവം. രാവിലെ നാട്ടുകാരാണ് പതാക നശിപ്പിച്ചത്‌ കണ്ടത്.
സിപിഐ എം കുറുവന്തേരി ബ്രാഞ്ച് വളയം പൊലീസിൽ പരാതി നൽകി. സിഐ എ അജീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. സമീപത്തെ സിസി ടിവി ക്യാമറകൾ പരിശോധിച്ചു.
സമാധനം നിലനിൽക്കുന്ന പ്രദേശത്ത് ബോധപൂർവം കുഴപ്പമുണ്ടാക്കാനാണ് നീക്കമെന്ന് സിപിഐ എം ചെക്യാട് ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു. രാത്രിയുടെ മറവിൽ പാർടി പതാക നശിപ്പിച്ചവരെ ഉടൻ അറസ്റ്റ് ചെയ്ത്‌ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top