24 October Saturday

സിബിഐ നടപടി രാഷ്‌ട്രീയപ്രേരിതം

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020
കോഴിക്കോട്
കേരളത്തിലെ  ഭവനരഹിതരായ പാവങ്ങൾക്ക് കിടപ്പാടം നിർമിക്കാൻ 20 കോടി രൂപ  സഹായം സ്വീകരിച്ചതിന്റെ   പേരിൽ സിബിഐ അന്വേഷണം പ്രഖ്യാപിച്ചത് രാഷ്‌ട്രീയ പ്രേരിതമാണെന്ന് ലോക് താന്ത്രിക് യുവ ജനതാദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ. 
ലളിത് മോഡിയും നീരവ് മോഡിയും  വിജയ് മല്യയുമടക്കമുള്ളവർ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളെ വഞ്ചിച്ച് കോടികളുമായി കടന്നുകളഞ്ഞവരാണ്‌. ഇതിനെല്ലാം ഒത്താശ ചെയ്തുകൊടുത്ത കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരെ ചെറുവിരൽ അനക്കാൻ സാധിക്കാത്ത സിബിഐയാണ് പാവങ്ങൾക്ക് വേണ്ടി സഹായം സ്വീകരിച്ചതിന്റെ പേരിൽ അന്വേഷണം പ്രഖ്യാപിച്ചത്. 
ഇത് കേരള സർക്കാരിന്റെ സൽപ്പേര് കളങ്കപ്പെടുത്താനും  തെരഞ്ഞെടുപ്പിൽ യുഡിഎഫിനും ബിജെപിക്കും അനുകൂലമായ സാഹചര്യം സൃഷ്ടിക്കാനുമാണെന്ന് അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top