27 September Monday

ബിജെപി വിട്ട്‌ സിപിഐ എമ്മിനൊപ്പം

വെബ് ഡെസ്‌ക്‌Updated: Wednesday Jul 28, 2021

ബിജെപിയിൽ നിന്ന് രാജിവച്ചുവർക്ക് ലോക്കൽ സെക്രട്ടറി അനിൽ പറമ്പത്ത് പതാക കൈമാറുന്നു

കൊയിലാണ്ടി   
ദീർഘകാലത്തെ ബിജെപി ആർഎസ്എസ്  ബന്ധം ഉപേക്ഷിച്ച്‌ കുടുംബത്തോടൊപ്പം സിപിഐ എമ്മുമായി സഹകരിച്ച് പ്രവർത്തിക്കാൻ തയ്യാറായ ചെങ്ങോട്ടുകാവ് ലോക്കലിലെ ആന്തട്ട ഒളിയിൽ അരവിന്ദാക്ഷൻ, ഒളിയിൽ സത്യൻ എന്നിവർക്ക് സിപിഐ എം സ്വീകരണം നൽകി. ബിജെപി മുൻ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റായ അരവിന്ദാക്ഷന്‌ സിപിഐ എം ചെങ്ങോട്ടുകാവ് ലോക്കൽ സെക്രട്ടറി അനിൽ പറമ്പത്ത് പതാക കൈമാറി. ചടങ്ങിൽ ലോക്കൽ കമ്മിറ്റി അംഗം ടി എൻ രജിലേഷ്, ബ്രാഞ്ച് സെക്രട്ടറി കെ സജികുമാർ എന്നിവർ പങ്കെടുത്തു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top