കോഴിക്കോട്
‘കൃഷി–-ഭൂമി–-പുതുകേരളം’ മുദ്രാവാക്യമുയർത്തി കെഎസ്‌കെടിയു സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭ പ്രചാരണ ജാഥ ശനിയാഴ്‌ച ജില്ലയിലെത്തും.
സംസ്ഥാന ജനറൽ സെക്രട്ടറി എൻ ചന്ദ്രൻ ലീഡറും ലളിതാ ബാലൻ ഉപലീഡറും സി ബി ദേവദർശൻ മാനേജരുമായാണ് ജാഥ. വയനാട് ജില്ലയിലെ പര്യടനത്തിന് ശേഷം കോഴിക്കോട് ജില്ലയിൽ പ്രവേശിക്കുന്ന ജാഥയെ വൈകിട്ട് അഞ്ചിന് ജില്ലാ അതിർത്തിയായ അടിവാരത്ത് യൂണിയന്റെയും വർഗ ബഹുജന സംഘടനകളുടെയും നേതാക്കൾ സ്വീകരിക്കും.
താമരശേരിയിലാണ് ശനിയാഴ്‌ചത്തെ സമാപനം. ഞായറാഴ്‌ച രാവിലെ 9.30-ന് പേരാമ്പ്ര, 11ന് കല്ലാച്ചി, 2.30ന് വടകര, നാലിന് കൊയിലാണ്ടി, അഞ്ചിന് കോഴിക്കോട് ബീച്ച് (സമാപനം) എന്നിവിടങ്ങളിൽ സ്വീകരണം നൽകും. സമാപന സമ്മേളനം പി മോഹനൻ ഉദ്ഘാടനംചെയ്യും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..