പന്തീരാങ്കാവ്
പെരുമണ്ണ സ്വദേശിയുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന സ്‌കൂട്ടർ മോഷ്ടിച്ച കല്ലായി പള്ളിക്കണ്ടി സ്വദേശി കോയതൊടുകയിൽ വീട്ടിൽ ഇൻസുദ്ദീനെ (24) കോഴിക്കോട് ആന്റി നാർകോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ പ്രകാശൻ പടന്നായിലിന്റെ നേതൃത്വത്തിലുള്ള ഡിസ്ട്രിക്റ്റ് ആന്റി നാർകോട്ടിക് സ്‌പെഷ്യൽ ആക്‌ഷൻ ഫോഴ്‌സും (ഡൻസാഫ്) എസ് ഐ ധനഞ്ജയദാസിന്റെ നേതൃതത്തിലുള്ള പന്തീരാങ്കാവ് പൊലീസും ചേർന്ന് പിടികൂടി.
ഇൻസുദ്ദീൻ നിരവധി കേസുകളിൽ പ്രതിയാണ്. വാഹന മോഷണ കേസിൽ ഒന്നര വർഷം ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങി നാലാം നാളാണ് ഇയാൾ പെരുമണ്ണ സ്വദേശിയുടെ വാഹനം മോഷ്ടിച്ചത്.
ഡാൻസാഫ് അസി. സബ് ഇൻസ്‌പെക്ടർ മനോജ് എടയേടത്, അബ്ദുറഹിമാൻ, അനീഷ് മൂസ്സൻവീട്, ജിനേഷ് ചൂലൂർ, സുനോജ്, അർജുൻ, പന്തിരാങ്കാവ് സ്റ്റേഷനിലെ എസ്ഐ മഹീഷ്, ഒ രൂപേഷ്, രഞ്ജിത്ത്, സുബീഷ് എന്നിവർ അന്വേഷക സംഘത്തിൽ ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..