കടലുണ്ടി
നിർമാണം പുരോഗമിക്കുന്ന മണ്ണൂർ–-കടലുണ്ടി–-ചാലിയം റോഡ് നവീകരണപ്രവൃത്തി പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പരിശോധിച്ചു. ചാലിയം അങ്ങാടി മുതൽ ടിമ്പർ ഡിപ്പോ വരെയുള്ള നിർമാണമാണ് മന്ത്രി സന്ദർശിച്ചത്. നിർമാണം എല്ലാ മേഖലകളിലും ദ്രുതഗതിയിൽ പുരോഗമിക്കുന്നുണ്ടെന്നും അതിവേഗം പ്രവൃത്തി പൂർത്തിയാക്കാൻ നിർദേശിച്ചതായും മന്ത്രി പറഞ്ഞു.
വൈദ്യുതി, ജലവിതരണം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും അതത് മന്ത്രിമാരുമായി ബന്ധപ്പെട്ട് യഥാസമയം പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.
മണ്ണൂരിൽനിന്ന് കടലുണ്ടി വഴി ചാലിയം ജങ്കാർജെട്ടി വരെ 6.968 കിലോമീറ്റർ ദൈർഘ്യവും ഒമ്പതു മീറ്റർ ടാർ വീതിയുമുള്ള പാതയ്ക്ക് 45.54 കോടി രൂപയാണ് നിർമാണ ചെലവ് കണക്കാക്കിയത്. ഇതോടൊപ്പം വൈദ്യുതി കാലുകളും ട്രാൻസ്ഫോർമറുകളും മാറ്റുന്നതിനും കുടിവെള്ള വിതരണത്തിനുള്ള പൈപ്പ് ലൈൻ കടത്തിവിടുന്നതിനുൾപ്പെടെ 48.55 കോടി രൂപയുടെ പദ്ധതിയ്ക്കാണ് കിഫ്ബി കരാർ നൽകിയിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..