06 December Monday

കർഷക സമരം: കോലം കത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 27, 2021

കല്ലാച്ചിയിൽ കർഷകസംഘം നേതൃത്വത്തിൽ പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു

നാദാപുരം
കേന്ദ്ര സർക്കാരിന്റെ കർഷകദ്രോഹ നയത്തിനെതിരെ നാടെങ്ങും പ്രതിഷേധം. നാദാപുരം ഏരിയയിലെ വിവിധ മേഖലാ കേന്ദ്രങ്ങളിൽ കർഷക സംഘം നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രധാനമന്ത്രിയുടെ കോലവും കത്തിച്ചു.
വടകര
കർഷക പ്രക്ഷോഭത്തിന്റെ ഭാഗമായുള്ള ‘ലക്നോ ചലോ' മാർച്ചിനോട് അനുഭാവം പ്രകടിപ്പിച്ച് ആയഞ്ചേരിയിൽ സംയുക്ത കർഷക സമരസമിതി നേതൃത്വത്തിൽ റാലിയും മോദിയുടെയും അമിത് ഷായുടെയും കോലം കത്തിക്കലും നടത്തി. കെ സോമൻ ഉദ്ഘാടനംചെയ്തു. ഇ കെ ബാലൻ അധ്യക്ഷനായി. ടി വി കുഞ്ഞിരാമൻ, യു വി കുമാരൻ, സി വി കുഞ്ഞിരാമൻ, കരീം കല്ലേരി, ടി രജനി, ടി കെ രനീഷ്,  കരിം പിലാക്കി എന്നിവർ സംസാരിച്ചു.
കർഷക സമരത്തിന് ഐക്യദാർഢ്യം  പ്രഖ്യാപിച്ച് സംയുക്ത കർഷക സമിതിയുടെ നേതൃത്വത്തിൽ വടകരയിലെ വിവിധ വില്ലേജ് കേന്ദ്രങ്ങളിൽ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിച്ചു. നടക്കുതാഴ വില്ലേജിൽ കെ നാരായണൻ  ഉദ്ഘാടനം ചെയ്തു.  എം ധനീഷ്, പി വത്സലൻ എന്നിവർ സംസാരിച്ചു.
കർഷക സമരത്തിന് ഐക്യദാർഢ്യവുമായി ലക്നോ ചലോ പരിപാടി മീങ്കണ്ടിയിൽ കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഇ കെ  നാരായണൻ ഉദ്ഘാടനം ചെയ്തു. പി പി രാജൻ അധ്യക്ഷനായി. ആർ കെ ചന്ദ്രൻ, പുതുക്കുടി ചന്ദ്രൻ, കെ നാരായണൻ, രാജൻ പുത്തൻപുരയിൽ എന്നിവർ സംസാരിച്ചു. വി ഹംസ സ്വാഗതം പറഞ്ഞു. മീങ്കണ്ടിയിൽ പ്രവർത്തകർ പ്രധാനമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും കോലം കത്തിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top