27 October Wednesday

ഭാരത്‌ ബന്ദ് ഇന്ന്: തൊഴിലാളികൾ 
പന്തംകൊളുത്തി പ്രകടനം നടത്തി

വെബ് ഡെസ്‌ക്‌Updated: Monday Sep 27, 2021

ഹർത്താലിന്‌ പിന്തുണയുമായി സംയുക്ത കർഷകസമിതി നേതൃത്വത്തിൽ കുന്നുമ്മൽ ഏരിയയിൽ നടന്ന പന്തം കൊളുത്തി പ്രകടനം

 വടകര

കർഷകദ്രോഹ നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച നടക്കുന്ന ഭാരത്‌ ബന്ദിന് മുന്നോടിയായി സംയുക്ത ട്രേഡ് യൂണിയൻ നേതൃത്വത്തിൽ വടകരയിൽ പന്തം കൊളുത്തി പ്രകടനം നടത്തി. 
പഴയ ബസ് സ്റ്റാൻഡ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച് അഞ്ചുവിളക്ക് ജങ്‌ഷൻ വഴി പുതിയ ബസ് സ്റ്റാൻഡ്‌‌ പരിസരത്ത് സമാപിച്ചു. സിഐടിയു ജില്ലാ സെക്രട്ടറി വി കെ വിനു, എ കെ ബാലൻ, വേണു കക്കട്ടിൽ, എം പി സുരേഷ് ബാബു, ടി പി രാജൻ, വി ആർ രമേശ്, കെ പ്രകാശൻ, ചെറിയത്ത് വിനോദ് തുടങ്ങിയവർ നേതൃത്വം നൽകി.
കുറ്റ്യാടി  
കേന്ദ്രസർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ചുള്ള കേരള ഹർത്താലിന്‌ പിന്തുണയുമായി സംയുക്ത കർഷകസമിതി നേതൃത്വത്തിൽ  കുന്നുമ്മൽ ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനവും തെരുവുയോഗങ്ങളും ചേർന്നു. മൊകേരിയിൽ പി നാണു, പി സുരേഷ് ബാബു, വി കെ റീത്ത, കെ സി വിജയൻ എന്നിവർ  സംസാരിച്ചു.
വടകര
ഭാരത്‌ബന്ദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്എഫ്ഐ മേമുണ്ട ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ്  ജില്ലാ വൈസ് പ്രസിഡന്റ് ടി കെ അഖിൽ  ഉദ്ഘാടനം ചെയ്തു. ഡൽഹി കർഷക സമരത്തിൽ പങ്കെടുത്ത സമര വളന്റിയർമാരെ  കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ നൽകി ആദരിച്ചു. ഫാസിസ്റ്റ് വിരുദ്ധ കവിത ആലപിച്ച് പ്രതിഷേധം നടത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top