27 June Monday

സ്‌കൂൾ പാചക തൊഴിലാളി ധർണ

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 

കോഴിക്കോട്‌ 
സ്‌കൂൾ പാചക തൊഴിലാളികൾ ഡിഡിഇ ഓഫീസിന്‌ മുന്നിൽ ധർണ നടത്തി. സ്‌കൂൾ അടച്ചിട്ട എപ്രിൽ, മെയ്‌ മാസങ്ങളിലെ അലവൻസ്‌ വിതരണംചെയ്യുക, ശമ്പള വർധന കൊടുത്തുതീർക്കുക, അധ്വാനഭാരം കുറക്കാൻ 250 കുട്ടികൾക്ക്‌ ഒരു തൊഴിലാളി എന്ന രീതിയിൽ ക്രമീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ. സ്‌കൂൾ പാചക തൊഴിലാളി ഫെഡറേഷൻ(സിഐടിയു)പ്രസിഡന്റ്‌ വി പി കുഞ്ഞികൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു. കെ പുഷ്‌പ അധ്യക്ഷയായി. കെ അനിൽ, കെ കെ രാഘവൻ എന്നിവർ സംസാരിച്ചു. ജില്ലാസെക്രട്ടറി സോമൻ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top