പന്തീരാങ്കാവ്
പെരുമണ്ണ പഞ്ചായത്തിന് മാതാ കൃഷ്ണ പ്രിയാനന്ദ സരസ്വതി സൗജന്യമായി നൽകിയ ഭൂമിയുടെ രേഖ പി ടി എ റഹീം എംഎൽഎ ഏറ്റുവാങ്ങി. പഞ്ചായത്തിലെ വാർഡ് 7 ൽ ഉൾപ്പെട്ട 11 സെന്റ് സ്ഥലമാണ് പഞ്ചായത്തിന്റെ വികസന പ്രവർത്തനങ്ങൾക്കായി മാതാ കൃഷ്ണ പ്രിയാനന്ദ സരസ്വതി വിട്ടു നൽകിയത്. പെരുമണ്ണ പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് അധ്യക്ഷനായി.
ഭൂമി സൗജന്യമായി വിട്ടു നൽകിയ മാതാ കൃഷ്ണ പ്രിയാനന്ദ സരസ്വതിയെ എംഎൽഎ പൊന്നാടയണിയിച്ച് ആദരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി ഉഷ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ദീപ കാമ്പുറത്ത്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ശ്യാമള പറശ്ശേരി, കെ അജിത, എം ജി വിനോദ് എന്നിവർ സംസാരിച്ചു.
വാർഡ് വികസന സമിതി കൺവീനർ എം ഉണ്ണിക്കൃഷ്ണൻ സ്വാഗതവും പഞ്ചായത്ത് ജെഎസ് എസ് കെ പ്രശാന്ത് കുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..