23 January Sunday

എൻആർഇജി വർക്കേഴ്സ് യൂണിയൻ ധർണ

വെബ് ഡെസ്‌ക്‌Updated: Friday Nov 26, 2021

എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ കാരശേരി കാരമൂല പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ

 മുക്കം

തൊഴിലുറപ്പ് പദ്ധതിയിൽ കേന്ദ്ര സർക്കാർ ജാതി വിവേചനം അവസാനിപ്പിക്കുക, മിനിമം കൂലി 500 രൂപയാക്കുക, കൂലി കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, 200 തൊഴിൽ ദിനങ്ങൾ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാന വ്യാപകമായി നടക്കുന്ന സമരത്തിന്റെ ഭാഗമായി എൻആർഇജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ മലയോരത്തെ കേന്ദ്ര ഗവ. ഓഫീസുകൾക്ക് മുന്നിൽ ധർണ നടത്തി.
മുക്കം പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ധർണ യൂണിയൻ ഏരിയാ സെക്രട്ടറി എ കല്യാണിക്കുട്ടി ഉദ്ഘാടനം ചെയ്തു. കുന്നുമ്മൽ ബാലകൃഷ്ണൻ അധ്യക്ഷനായി. ഉഷാകുമാരി, വത്സല കച്ചേരി തുടങ്ങിയവർ സംസാരിച്ചു.
കാരശേരി കാരമൂല പോസ്റ്റ് ഓഫീസിനു മുമ്പിൽ നടന്ന സമരത്തിൽ നൂറുകണക്കിന് തൊഴിലാളികൾ പങ്കെടുത്തു. യൂണിയൻ ഏരിയാ വൈസ് പ്രസിഡന്റ് കെ പി  ഷാജി ഉദ്ഘാടനം ചെയ്തു. രാജീഷ ജിതേഷ് അധ്യക്ഷയായി. കെ ശിവദാസൻ, ഇ പി അജിത്ത്,  കെ സുരേഷ്, എം ദിവ്യ, കെ പി ബിജുൻ, കദീജ മരഞ്ചാട്ടി, ഗോവിന്ദൻ കാരമൂല എന്നിവർ സംസാരി ച്ചു.
കൊടിയത്തൂർ പന്നിക്കോട് പോസ്റ്റ്‌ ഓഫീസിനു മുന്നിൽ നടന്ന സമരം സിഐടിയു ഏരിയാ സെക്രട്ടറി ജോണി ഇടശ്ശേരി ഉദ്‌ഘാടനം ചെയ്‌തു. ശാന്തകുമാരി അധ്യക്ഷയായി. ബിനോയ്‌ ടി ലൂക്കോസ്, ഉമ ഉണ്ണിക്കൃഷ്ണൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top