20 October Wednesday

തോണിക്കടവ് ഹൃദയ ദ്വീപിന്റെ ടൂറിസം വികസനം സാധ്യമാക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

കക്കയം തോണിക്കടവ് ടൂറിസം മൂന്നാംഘട്ട വികസനവുമായി ബന്ധപ്പെട്ട 
യോഗത്തിൽ കെ എം സച്ചിൻദേവ് എംഎൽഎ സംസാരിക്കുന്നു

 ബാലുശേരി

കക്കയം തോണിക്കടവിലെ പച്ചത്തുരുത്തായ ഹൃദയദ്വീപിന്റെ ടൂറിസം വികസനം സാധ്യമാക്കും. ഇതുമായി ബന്ധപ്പെട്ട് കെ എം സച്ചിൻദേവ് എംഎൽഎ, കലക്ടർ തേജ് ലോഹിത് റെഡ്ഡി എന്നിവർ സ്ഥലം സന്ദർശിച്ച് യോഗം ചേർന്നു. ഹൃദയദ്വീപിന്റെ വിശദമായ പ്രോജക്ട് റിപ്പോർട്ട് സീ എർത്ത് ആർക്കിടെക്ട്‌‌  റജി മാനുവൽ അവതരിപ്പിച്ചു. തോണിക്കടവിൽ നിന്ന്‌ ഹൃദയദ്വീപിലേക്ക് തൂക്കുപാലം, സൈ ക്കിൾ ട്രാക്ക്, വ്യൂ ഡക്ക്, വെഡ്ഡിങ്‌ ഫോട്ടോഗ്രാഫി ഏരിയ തുടങ്ങിയവയാണ്   വികസനത്തിൽ ഉൾപ്പെടുത്താനുദ്ദേശിക്കുന്നത്. ഇത് മന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തി ടൂറിസം വികസനം സാധ്യമാക്കുമെന്ന് കെ എം സച്ചിൻ ദേവ് എംഎൽഎ പറഞ്ഞു. കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ്‌ പോളി കാരക്കട, മറ്റ് ജനപ്രതിനിധികൾ, ഡിടിപിസി സെക്രട്ടറി, ഇറിഗേഷൻ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top