25 October Monday

ഭിന്നശേഷി വിദ്യാർഥിനിക്ക്‌ 
വീടൊരുക്കാൻ ബിആർസി

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

അഷിതക്ക് നിർമിക്കുന്ന വീടിന്റെ പ്രവൃത്തി എം കെ മുനീർ എംഎൽഎ ഉദ്‌ഘാടനംചെയ്യുന്നു

 താമരശേരി 

ഭിന്നശേഷി വിദ്യാർഥിനി പള്ളിപ്പുറം തെക്കെ മുള്ളമ്പലത്തിൽ മഠത്തിൽ അഷിതയും കുടുംബവും ഇനി സുരക്ഷിത ഭവനത്തിലേക്ക്‌. കൊടുവള്ളി ബിആർസിയുടെ നേതൃത്വത്തിൽ നിർമിക്കുന്ന വീടിന്റെ പ്രവൃത്തി എം കെ മുനീർ എംഎൽഎ ഉദ്‌ഘാടനംചെയ്‌തു. പഞ്ചായത്ത് പ്രസിഡന്റ്‌ ജെ ടി അബ്ദുറഹ്മാൻ അധ്യക്ഷനായി. ഡിപിസി എ കെ അബ്ദുൽ ഹക്കീം, ജില്ലാ പഞ്ചായത്തംഗം അംബിക മംഗലത്ത്, ബ്ലോക്ക്‌ പഞ്ചായത്തംഗം സുമ രാജേഷ്, ഡിഇഒ ജ്യോതി ഭായ്, എഇഒ എൻ കെ പ്രേമൻ എന്നിവർ സംസാരിച്ചു. ബിപിസി വി എം മെഹറലി സ്വാഗതവും എം വി യുവേഷ് നന്ദിയും പറഞ്ഞു. 
വാർഡ് മെമ്പർ എം വി യുവേഷ് ചെയർമാനും പി വിനയകുമാർ കൺവീനറും എം വൈ മുഹമ്മദ് റാഷി ട്രഷററുമായിട്ടുള്ള കമ്മിറ്റിയാണ് നിർമാണ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top