25 October Monday

സമ്പൂർണ കുടിവെള്ള പദ്ധതിക്ക് 
398.51 കോടി രൂപയുടെ ഭരണാനുമതി

വെബ് ഡെസ്‌ക്‌Updated: Sunday Sep 26, 2021

 സ്വന്തം ലേഖകൻ

മുക്കം
തിരുവമ്പാടി മണ്ഡലത്തിലെ സമ്പൂർണ കുടിവെള്ള പദ്ധതിക്ക്  ജല അതോറിറ്റി 398.51 കോടി രൂപയുടെ ഭരണാനുമതിനൽകി. ജലജീവൻ മിഷൻ പദ്ധതിയിലുൾപ്പെടുത്തി മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിൽ കുടിവെള്ള പദ്ധതികൾ നടപ്പാക്കുന്നതിനുള്ള പദ്ധതികൾക്കാണ് ഭരണാനുമതി ലഭിച്ചതെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. പുതുപ്പാടിയിൽ 106.57കോടി,  കോടഞ്ചേരിയിൽ  85.49 കോടി, കാരശേരിയിൽ  73.48 കോടി, കൊടിയത്തൂർ  66.1 കോടി, കൂടരഞ്ഞി 33.11 കോടി, തിരുവമ്പാടി 33.73 കോടി എന്നിങ്ങനെയാണ് ആറ് പഞ്ചായത്തുകൾക്കായി ഭരണാനുമതി ലഭിച്ചത്. പുതുപ്പാടി  10,112, കോടഞ്ചേരി 8112, കാരശേരി 7407, കൊടിയത്തൂർ -6663, കൂടരഞ്ഞി 3338, തിരുവമ്പാടി - 3400  എന്നിങ്ങനെ മൊത്തം  39,032 കുടുംബങ്ങൾക്കാണ് കുടിവെള്ള കണക്‌ഷനുകൾ ലഭിക്കുക. 
      2024 ഓടെ എല്ലാ ഗ്രാമീണ കുടുംബങ്ങളിലും ശുദ്ധജലമെത്തിക്കുന്ന കേന്ദ്ര-–-സംസ്ഥാന സർക്കാരുകളുടെ സംയുക്ത പദ്ധതിയാണ് ജലജീവൻ മിഷൻ. കേന്ദ്ര സർക്കാർ 50 ശതമാനം, സംസ്ഥാന സർക്കാർ 25 ശതമാനം,  തദ്ദേശഭരണ സ്ഥാപനങ്ങൾ 15 ശതമാനം ഗുണഭോക്താക്കൾ 10 ശതമാനം എന്നീ വിധത്തിലാണ് ഫണ്ട് വിനിയോഗം.  അതോറിറ്റിയുടെ മേൽനോട്ടത്തിൽ പദ്ധതി പൂർത്തീകരിച്ച് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് കൈമാറുന്ന രീതിയിലാണ് ജലജീവൻ മിഷൻ പദ്ധതി വിഭാവനംചെയ്യുന്നത്. പദ്ധതി പൂർത്തിയാവുന്നതോടെ തിരുവമ്പാടിയിലെ  കുടിവെള്ള ക്ഷാമം പൂർണമായി പരിഹരിക്കാനാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top