05 August Wednesday

എണ്ണവില വർധന: നാടെങ്ങും പ്രതിഷേധം ജ്വലിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Jun 26, 2020

പെട്രോൾ‐ഡീസൽ വിലവർധനയിൽ പ്രതിഷേധിച്ച്‌ മുക്കം പോസ്റ്റ് ഓഫീസിനുമുന്നിൽ നടന്ന ധർണ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട്‌
ദിവസവും പെട്രോൾ, ഡീസൽ വിലവർധിപ്പിച്ച്‌ ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാരിനെതിരെ നാടെങ്ങും പ്രതിഷേധം ജ്വലിച്ചു.  രാജ്യത്തെ ജനങ്ങളെ ജീവിത ദുരിതത്തിന്റെ നിലയില്ലാക്കയത്തിലേക്ക്‌ തള്ളിവിടുന്ന നയത്തിനെതിരെ കേന്ദ്രസർക്കാർ ഓഫീസുകൾക്കുമുമ്പിൽ സിപിഐ എം നേതൃത്വത്തിൽ ധർണ നടത്തി.
ധർണയിൽ ജീവിതത്തിന്റെ നാനാതുറകളിലുള്ളവർ പങ്കാളികളായി. കോവിഡ്‌ നിയന്ത്രണങ്ങൾ പാലിച്ച്‌ ഒറ്റമനസ്സായി നടത്തിയ പരിപാടി ഏരിയ, ലോക്കൽ കേന്ദ്രങ്ങളിലാണ്‌ നടന്നത്‌.

ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

പ്രധാന വാർത്തകൾ
 Top