09 July Thursday

ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള രഹസ്യ വരവ് വിനയാകുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday May 26, 2020

 

ഫറോക്ക്   
അധികൃതരറിയാതെ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ  വരവ് എല്ലാവർക്കും വിനയാകുന്നു. രാജ്യത്ത് കോവിഡ് - 19 ബാധിതർ ഏറ്റവും കൂടുതലുള്ള മുംബൈ, ചെന്നൈ തുടങ്ങിയ നഗരങ്ങളിൽനിന്നാണ് ജില്ലാ ഭരണകൂടം, തദ്ദേശ സ്ഥാപനങ്ങൾ, ആരോഗ്യ വകുപ്പ് എന്നിവരൊന്നുമറിയാതെ പലരുമെത്തുന്നത്.  
        കഴിഞ്ഞദിവസം രാമനാട്ടുകര  ചുള്ളിപ്പറമ്പ് കൊടക്കല്ല് പറമ്പ് കോളനിയിൽ മുംബൈയിൽനിന്ന്‌ ഒരാളെത്തിയത് അധികൃതരെ അറിയിക്കാതെയാണ്‌.   കൗൺസിലർ വിവരം അറിഞ്ഞിട്ടും മറച്ചുവച്ചതായും ആക്ഷേപമുയർന്നിട്ടുണ്ട്. പരിസരവാസികളും ബന്ധുക്കളുമുൾപ്പെടെ അറിയിച്ചതിനെ തുടർന്നാണ് പിന്നീട് മുംബൈയിൽനിന്നെത്തിയ വ്യക്തിയെ രാമനാട്ടുകര നഗരസഭ ഒരുക്കിയ കോവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാക്കിയത്. ഇതിനുമുമ്പേ ഇയാൾ വീട്ടിൽ വയോധികരായ മാതാപിതാക്കൾ, സുഹൃത്തുക്കൾ തുടങ്ങിയവരുമായും സമ്പർക്കത്തിലായിരുന്നു. ഇവരെ വീട്ടിലും നിരീക്ഷണത്തിലാക്കി.   
          ശനിയാഴ്ച തൃശൂരിൽ തീവണ്ടിയിറങ്ങി,കോട്ടക്കൽ ചങ്കുവെട്ടിവരെ കെഎസ്ആർടിസി ബസ്സിലും ഇവിടെനിന്ന്‌ ബൈക്കിൽ വീട്ടിലുമെത്തി. സാധാരണ രീതിയിൽ കഴിഞ്ഞുവരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരിടപെടുകയായിരുന്നു. അധികൃതരറിയാതെ നാട്ടിലെത്തുന്നതിനു കൂട്ടുനിന്ന കോൺഗ്രസ് നേതാവായ കൗൺസിലർക്കെതിരെയും പ്രതിഷേധം ശക്തമായിട്ടുണ്ട്.
പ്രധാന വാർത്തകൾ
 Top