07 April Tuesday

പിടിവീണു, അഞ്ഞൂറോളം വാഹനങ്ങൾക്ക്‌

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020

എന്ത് ആവിശ്യത്തിനായാണ് നഗരത്തിലേക്കു വരുന്നതെന്ന സത്യവാങ്മൂലം ബൈക്ക് യാത്രക്കാർ പൊലീസ് ഉദ്യോഗസ്ഥർക്ക്‌ കാണിക്കുന്നു

കോഴിക്കോട്
ലോക്ക് ഡൗണിന്റെ രണ്ടാംദിവസം നടപടി കൂടുതൽ ശക്തം. അനാവശ്യമായി നിരത്തിലിറക്കിയ വാഹനങ്ങൾ പൊലീസ് പിടിച്ചെടുത്തു. നഗരത്തിലെ മുക്കിലും മൂലയിലും പരിശോധന ഊർജിതം. സിറ്റി, റൂറൽ പരിധിയിലായി അഞ്ഞൂറോളം വാഹനങ്ങളാണ് ബുധനാഴ്ച പൊലീസ് പിടിച്ചെടുത്തത്‌. പലതവണ വിലക്കിയിട്ടും ചില കൂട്ടർ ബൈക്കുകളുമായി റോഡിലിറങ്ങിയതോടെയാണ് നടപടി ശക്തമാക്കിയത്. മിക്ക അങ്ങാടികളിലും പൊലീസിനെ വിന്യസിച്ചു. അനാവശ്യമായി കറങ്ങിയവരുടെ വാഹനങ്ങളാണ് പിടിച്ചെടുത്തത്. ബൈക്കുകളാണ് കൂടുതലും പിടികൂടിയത്. വാഹനങ്ങൾ 21 ദിവസം കഴിഞ്ഞശേഷമേ വിട്ടുനൽകൂ എന്നും പിഴയടപ്പിക്കുമെന്നും പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച പൊലീസ് ആളുകളുടെ യാത്രവിലക്കി മടക്കി അയക്കുകയാണ് ചെയ്തിരുന്നത്. ബുധനാഴ്ചയും റോഡിലിറങ്ങുന്നവരുടെ എണ്ണത്തിൽ കുറവില്ലാതെ വന്നതോടെ വാഹനം പിടിച്ചെടുത്ത് എ ആർ ക്യാമ്പിലേക്ക് മാറ്റാൻ സിറ്റി പൊലീസ് മേധാവി എ വി ജോർജ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകുകയായിരുന്നു. പിടിച്ചെടുത്ത വാഹനങ്ങളു‌ടെ ഉടമകൾക്കെതിരെ കേസെടുക്കാനും എ വി ജോർജ് നിർദേശം നൽകി. 
നഗരപരിധിയിൽ മാത്രം 388 വാഹനങ്ങളാണ് പിടികൂടിയത്. അവശേഷിച്ച വാഹനങ്ങൾ റൂറൽ പരിധിയിൽനിന്നാണ് പിടിച്ചെടുത്തത്. രോഗവ്യാപനം നിലനിൽക്കുന്നതിനാൽ നിലവിൽ സർക്കാർ ഉദ്യോഗസ്ഥർക്കും മാധ്യമപ്രവർത്തകർക്കും മാത്രമാണ് സഞ്ചാരസ്വാതന്ത്ര്യം അനുവദിച്ചത്.
പ്രധാന വാർത്തകൾ
 Top