07 April Tuesday

വിളിക്കൂ, ഭക്ഷണം റെഡി

വെബ് ഡെസ്‌ക്‌Updated: Thursday Mar 26, 2020
കോഴിക്കോട‌് 
ലോഡ‌്ജുകളിലും മറ്റും താമസിക്കുന്നവർക്കും വീടുകളിലുള്ളവർക്കും രാവിലെ എട്ട‌് മുതൽ രാത്രി എട്ട‌് വരെ ഭക്ഷണം ലഭ്യമാകും. കോർപറേഷൻ ആഭിമുഖ്യത്തിൽ ഹോട്ടൽ ആൻഡ്‌ റസ‌്റ്റോറന്റ‌് അസോസിയേഷൻ ഭാരവാഹികളുടെ സഹകരണത്തിലാണ്‌ ഈ നടപടി. അതത‌് ഹോട്ടലുകളെ ഫോൺവഴി അറിയിച്ചാൽ ഭക്ഷണം എത്തിച്ചുതരും. 
ആറ്‌ ഹോട്ടലുകളിലാണ്‌ ഈ സൗകര്യം. ഹോട്ടലിൽനിന്ന്‌ നേരിട്ട് വാങ്ങുകയും ചെയ്യാം. ഹോട്ടലുകളിൽ ഇരുന്ന‌് ഭക്ഷണം കഴിക്കാനാവില്ല. പാർസലായി എടുക്കാം. ആപ്പ‌് വഴിയും സ്വകാര്യ ഏജൻസിയുടെ സഹകരണത്തിലും ഭക്ഷണം  ആവശ്യക്കാരന്റെ മുന്നിലെത്തും.  POTATO  ആപ്പ‌് ഡൗൺലോഡ‌് ചെയ‌്താൽ മതി. ഭക്ഷണം എത്തിക്കാനായി ഒരു ഏജൻസിയെയും നിയോഗിച്ചിട്ടുണ്ട‌് (ഫോൺ: 0495: 4011066, 8606020133, 7511177999). 
കോവിഡ‌് പശ‌്ചാത്തലത്തിൽ ജില്ല അടച്ചതോടെ ജോലി ആവശ്യത്തിനായി മറ്റ‌് ജില്ലകളിൽനിന്ന‌് ഇവിടെ ലോഡ‌്ജുകളിൽ താമസിക്കുന്നവർക്ക‌് ഭക്ഷണം കിട്ടുന്നില്ലെന്ന പരാതിയെ തുടർന്നാണ‌് നടപടി.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top