28 November Sunday

എസ്എഫ്ഐ പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Oct 25, 2021

പാലേരിയിൽ പ്രതിഷേധ സദസ്സ് എസ്എഫ്ഐ ജില്ലാ സെക്രട്ടറി 
ടി അതുൽ ഉദ്ഘാടനം ചെയ്യുന്നു

പാലേരി
കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങളിൽ പ്രതിഷേധിച്ച്  എസ്എഫ്ഐ പാലേരി ലോക്കൽ കമ്മിറ്റി പ്രതിഷേധ സദസ്സുകൾ സംഘടിപ്പിച്ചു. ലോക്കൽ കമ്മിറ്റിയുടെ കീഴിലെ 15 യൂണിറ്റ് കേന്ദ്രങ്ങളിലായി നടന്ന പ്രതിഷേധം പാലേരിയിൽ  ജില്ലാ സെക്രട്ടറി ടി അതുൽ  ഉദ്ഘാടനംചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ വി സോന അധ്യക്ഷയായി. ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് പി എസ് പ്രവീൺ, എസ്എഫ്ഐ ലോക്കൽ സെക്രട്ടറി കെ കെ  അമൽ, പ്രസിഡന്റ്‌ അശ്വിൻ ബാബു, യൂണിറ്റ് സെക്രട്ടറി കെ വി ഫസൽ തുടങ്ങിയവർ സംസാരിച്ചു.
വടക്കുമ്പാട് -ജില്ലാ പ്രസിഡന്റ്‌ ആർ സിദ്ധാർത്ഥ്, കുയിമ്പിൽ- ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ വി അനുരാഗ്, ചെറിയകുമ്പളം- ഏരിയാ സെക്രട്ടറി അശ്വന്ത് ചന്ദ്ര, ചർത്തിപ്പാറ- ഏരിയാ പ്രസിഡന്റ്‌ ആർ എസ്  അമൽജിത്ത്, ഒടി മുക്ക് -സി വി രജീഷ്, തോട്ടത്താംകണ്ടി- എസ് ബി  അർജുൻ, മുതുവണ്ണാച്ച - പി കെ സുധീഷ്, കടിയങ്ങാട്പാലം- സന എസ് പ്രകാശ്, തരിപ്പിലോട് -അസിൻ ബാനു, കുന്നശേരി - മിഥുൻ കൃഷ്ണ, കുളക്കണ്ടം- കിരൺ ബാബു, കന്നാട്ടി അർജുൻ മോഹൻ - തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിലായി പ്രതിഷേധ സദസ്സ് ഉദ്ഘാടനംചെയ്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top