20 October Wednesday

തൊഴിലുറപ്പു തൊഴിലാളികൾ ധർണ നടത്തി

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

തൊഴിലുറപ്പ് തൊഴിലാളികള്‍ പറമ്പിൽ ബസാർ പോസ്റ്റ്‌ ഓഫീസിന്‌ മുന്നിൽ നടത്തിയ ധർണ ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ ഉദ്‌ഘാടനംചെയ്യുന്നു

 കോഴിക്കോട്‌

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്‌ എൻആർഇജി വർക്കേഴ്‌സ്‌ യൂണിയൻ നേതൃത്വത്തിൽ തൊഴിലുറപ്പ്‌ തൊഴിലാളികൾ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ ധർണ നടത്തി. തൊഴിലുറപ്പ്‌ കൂലി ജാതിതിരിച്ച്‌ നൽകുന്ന സമ്പ്രദായം അവസാനിപ്പിക്കുക, തൊഴിൽ ദിനങ്ങൾ ഇരുനൂറായി വർധിപ്പിക്കുക, കൂലി 600 രൂപയായി വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ.പറമ്പിൽ ബസാർ പോസ്റ്റ് ഓഫീസിന് മുമ്പിലെ സമരം യൂണിയൻ ജില്ലാ സെക്രട്ടറി കെ ചന്ദ്രൻ ഉദ്ഘാടനംചെയ്തു. എ കെ ശ്രീജ അധ്യക്ഷയായി. എം അരവിന്ദൻ, കെ പ്രബിത കുമാരി എന്നിവർ സംസാരിച്ചു. പി അനിൽകുമാർ സ്വാഗതം പറഞ്ഞു.
കുരുവട്ടൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന സമരം പഞ്ചായത്ത് സെക്രട്ടറി പി  അനിൽകുമാർ ഉദ്ഘാടനംചെയ്തു. എം പി ഷനു അധ്യക്ഷയായി. പി ജൂബിലി സ്വാഗതം പറഞ്ഞു. പയമ്പ്ര ടെലിഫോൺ എക്സ്‌ചേഞ്ചിന് മുമ്പിൽ നടന്ന സമരം ഏരിയാ കമ്മിറ്റി അംഗം കെ മോഹൻദാസ് ഉദ്ഘാടനംചെയ്തു. സുനിത അധ്യക്ഷയായി. എം കെ മുരളി സ്വാഗതം പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top