20 October Tuesday

ഐക്യദാർഢ്യവുമായി ബിഎസ്‌എൻഎൽ ജീവനക്കാരും

വെബ് ഡെസ്‌ക്‌Updated: Friday Sep 25, 2020

 

കോഴിക്കോട്
കേന്ദ്ര സർക്കാരിന്റെ  തൊഴിലാളി ദ്രോഹ നടപടികളിൽ പ്രതിഷേധിച്ചും  സമരംചെയ്യുന്ന കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചും  ബിഎസ്എൻഎൽ ജീവനക്കാർ ടെലിഫോൺ എക്സ്ചേഞ്ചുകൾക്കും ടെലികോം ഓഫീസുകൾക്കും മുന്നിൽ പ്രകടനം നടത്തി.  
കോഴിക്കോട് ജനറൽ മാനേജർ ഓഫീസിലും വെള്ളയിൽ, പാളയം,  മാനാഞ്ചിറ, കൽപ്പറ്റ, താമരശേരി, കൊടുവള്ളി, കക്കട്ടിൽ ടെലിഫോൺ എക്സ്ചേഞ്ചുകൾക്കു മുന്നിലുമായിരുന്നു പ്രകടനം. ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യാ അസി. ‌ജനറൽ സെക്രട്ടറി എം വിജയകുമാർ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി ഭാഗ്യലക്ഷ്മി, ജില്ലാ പ്രസിഡന്റ്‌ കെ വി ജയരാജൻ, സെക്രട്ടറി കെ ശ്രീനിവാസൻ, ഒ പി ഉണ്ണി, വി ദിനേശൻ, പി സുനിൽകുമാർ, രജീന്ദ്രകുമാർ, എം രവീന്ദ്രൻ, എ രവി, കെ എസ് സുധീർ, പി മനോജ് കുമാർ എന്നിവർ സംസാരിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top