18 September Saturday

എംഎൽഎയ്‌ക്ക്‌ മുന്നിൽ ദുരിത ജീവിതം തുറന്നിട്ട്‌ കാബൂളീസ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
പയ്യോളി
പയ്യോളിയിലെ  കാബൂളീസ്  കുടുംബത്തിന്റെ ദുരിതജീവിതം നേരിൽ കാണാൻ കാനത്തിൽ ജമീല എംഎൽഎ  അവരുടെ വീട്ടിലെത്തി. പയ്യോളി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറുവശം കഴിഞ്ഞ 40 വർഷത്തിലേറെയായി അമ്പതോളം അംഗങ്ങളുള്ള കുടുംബം താമസിക്കുന്നുണ്ട്‌. 9 സെന്റ്‌ ഭൂമിയിൽ18 കുടുംബങ്ങളാണ് ദുരിത  ജീവിതം നയിക്കുന്നത്. ശനിയാഴ്ച വൈകിട്ട് അഞ്ചോടെ എത്തിയ എംഎൽഎയോട്  അവർ മനസ്സ്‌ തുറന്നു.  
വീട്ടിലേക്ക് പ്രവേശിക്കാൻ നല്ലൊരു വഴി പോലുമില്ല. സ്വന്തമായി കിണറില്ല.   മഴക്കാലമായാൽ വെള്ളക്കെട്ട്‌ കാരണം കുട്ടികളുമായി  
വീടുവിട്ടിറങ്ങും. അതിദയനീയമായ അവസ്ഥയാണെന്ന്‌ എംകോം ബിരുദധാരിയായ റിയാസ് പറഞ്ഞു. 40 വർഷംമുമ്പ്‌  ഫസലുഅലി -–-നഫീസ ദമ്പതികളാണ് വയനാട്ടിൽനിന്നും പയ്യോളിയിൽ എത്തിയത്. അവരുടെ പരമ്പരകളാണ് ഇപ്പോഴുള്ളത്‌.  
കണ്ണട വിൽപ്പനയാണ് ഇവരുടെ മുഖ്യതൊഴിൽ. വൃക്കരോഗമുൾപ്പെടെ നിരവധി രോഗങ്ങൾകൊണ്ട് കഷ്ടപ്പെടുന്നവരും, മരുന്നു വാങ്ങാൻ പ്രയാസപ്പെടുന്നവരും ഇവരുടെ കൂട്ടത്തിലുണ്ട്.  നല്ല ജീവിത സാഹചര്യമുണ്ടാക്കാൻ എല്ലാ സഹായങ്ങളും ചെയ്യുമെന്ന്‌ എംഎൽഎ   പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top