19 September Sunday
കോവിഡ്‌ പ്രതിരോധത്തിലെ വീഴ്‌ച

താമരശേരിയിൽ നിൽപ്പുസമരവുമായി എൽഡിഎഫ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jul 25, 2021
താമരശേരി
കോവിഡ്‌ പ്രതിരോധ പ്രവർത്തനങ്ങളിൽ താമരശേരി പഞ്ചായത്ത്‌ ഭരണസമിതിയുടെ തെറ്റായ നടപടിക്കെതിരെ നിൽപ്പുസമരം സംഘടിപ്പിക്കാൻ എൽഡിഎഫ്‌ പഞ്ചായത്ത്‌ കമ്മിറ്റി.  തിങ്കളാഴ്‌ച എൽഡിഎഫ്‌ ജനപ്രതിനിധികൾ പഞ്ചായത്തിന്‌ മുമ്പിൽ നിൽപ്പുസമരം സംഘടിപ്പിക്കും. സംസ്ഥാന സർക്കാറിന്റെ തീരുമാനം അട്ടിമറിച്ചാണ്‌ കോവിഡ്‌ പ്രതിരോധപ്രവർത്തനം പഞ്ചായത്തിൽ നടപ്പാക്കുന്നത്‌. 
ടിപിആർ കുത്തനെ  ഉയർന്നതിനെ തുടർന്ന്‌ മെഗാ പരിശോധനാ ക്യാമ്പ്‌ നടത്തണമെന്ന എൽഡിഎഫ്‌ അംഗങ്ങളുടെ ആവശ്യത്തെ തുടർന്ന്‌ ഒരു ക്യാമ്പ്‌ മാത്രമാണ്‌ നടത്തിയത്‌. വാക്‌സിൻ വിതരണം കുത്തഴിഞ്ഞ നിലയിലാണ്‌. ഭരണപക്ഷ അംഗങ്ങളും ആരോഗ്യവകുപ്പിലെ ചില ഉദ്യോഗസ്ഥരും സ്വന്തക്കാർക്ക്‌ മാത്രമാണ്‌ ടോക്കൺ നൽകുന്നത്‌. മെഗാ വാക്‌സിൻ ക്യാമ്പിൽ ടോക്കൺ ലഭിച്ചവർക്ക്‌ വാക്‌സിൻ ലഭിക്കാതിരിക്കുകയും ചെയ്‌തു. ആർആർടി വളന്റിയർമാർക്ക്‌ വാഹനത്തിനുള്ള ഇന്ധനത്തിന്‌ പണം നൽകണമെന്ന്‌ യോഗത്തിൽ തീരുമാനമെടുത്തു. എന്നാൽ ഇതുവരെയും ആ പണം പഞ്ചായത്ത്‌ നൽകിയിട്ടില്ല. ജനദ്രോഹ നടപടിയെടുക്കുന്ന പഞ്ചായത്തിനെതിരായിട്ടാണ്‌  കോവിഡ്‌ പ്രോട്ടോകോൾ പാലിച്ച്‌  സമരം നടത്തുന്നതെന്ന്‌ എൽഡിഎഫ്‌ നേതാക്കൾ  പറഞ്ഞു. പി സി റഹീം അധ്യക്ഷനായി. ആർ പി ഭാസ്‌കരൻ, വി കുഞ്ഞിരാമൻ, ടി കെ അരവിന്ദാക്ഷൻ, കണ്ടിയിൽ മുഹമ്മദ്‌, കെ ജെ കുര്യൻ, സി കെ വേണുഗോപാലൻ, പി സുധാകരൻ, പി വിനയകുമാർ, ബി ആർ ബെന്നി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top