25 July Sunday

എട്ടുലക്ഷത്തിന്റെ പുകയില
ഉൽപ്പന്നവുമായി യുവാവ്‌ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Friday Jun 25, 2021
കോഴിക്കോട്‌
നിരോധിത പുകയില ഉൽപ്പന്നമായ 7500 പാക്കറ്റ് ഹാൻസുമായി യുവാവ്‌ പൊലീസ്‌ പിടിയിൽ. ആർസി റോഡിലെ വിനിൽരാജി(33)നെയാണ്‌  ചേവായൂർ പൊലീസ് പിടികൂടിയത്‌. കൂടെയുണ്ടായിരുന്ന വാഹനത്തിന്റെ ഉടമയും ഡ്രൈവറുമായ താമരശേരി സ്വദേശിയായ ഷാമിൽ രക്ഷപ്പെട്ടു. എട്ടുലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ്‌ പുകയില ഉൽപ്പന്നങ്ങൾ. ഹാൻസ്‌ കടത്താൻ ഇവർ  ഉപയോഗിച്ച  വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. വിനിൽ രാജിന്‌ പുകയില ഉൽപ്പന്നങ്ങൾ കടത്തിയതിന്‌  കസബ പൊലീസിൽ  കേസുണ്ട്‌. ഓടിപ്പോയ ഷാമിലിനെക്കുറിച്ചും അയാൾക്ക് ഹാൻസ് നൽകിയ മൊത്ത വിതരണക്കാരനായ താമരശേരി സ്വദേശി സാദിഖിനെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് ചേവായൂർ ഇൻസ്പെക്‌ടർ വിജയകുമാരൻ പറഞ്ഞു. 
കോഴിക്കോട് സിറ്റിയിൽ മൂന്നുമാസത്തിനിടെ വൻ മയക്കുമരുന്ന് വേട്ടയാണ് നടത്തിയത്. പത്തോളം കേസുകളിലായി 40 കിലോ കഞ്ചാവും 50 ഗ്രാം എംഡിഎംഎയും 300 ഗ്രാം ഹാഷിഷും സിറ്റി ഡാൻസാഫ് പിടികൂടി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top