28 February Sunday

വിദ്യാഭ്യാസ സ്‌കോളർഷിപ്പിന്‌ വരുമാന പരിധി വേണ്ട: പികെഎസ്‌

വെബ് ഡെസ്‌ക്‌Updated: Monday Jan 25, 2021
കോഴിക്കോട്‌
വിദ്യാഭ്യാസ സ്‌കോളർഷിപ്പ്‌ അനുവദിക്കാൻ വരുമാന പരിധി ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ തീരുമാനം പിൻവലിക്കണമെന്ന്‌ പികെഎസ്‌ ജില്ലാ കൺവൻഷൻ ആവശ്യപ്പെട്ടു.  
പല വിദ്യാർഥികൾക്കും  ഉന്നത വിദ്യാഭ്യാസ സ്‌കോളർഷിപ്പുകളടക്കം നിഷേധിക്കപ്പെടും. തുടർ പഠനത്തിന്‌ വിഘാതമാകുന്നതാണ്‌ തീരുമാനമെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു.
 സംസ്ഥാന പ്രസിഡന്റ്‌ എസ്‌ അജയകുമാർ ഉദ്‌ഘാടനംചെയ്‌തു. ജില്ലാ വൈസ്‌ പ്രസിഡന്റ്‌ പി ടി ബാബു അധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി എം ബാബു, ഒ എം ഭരദ്വാജ്‌, ഷാജി തച്ചയിൽ, കെ പി സുനിൽകുമാർ, പി എം ബാബു എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top