03 December Friday

സ്കൂൾ തുറക്കൽ: ബാലുശേരിയിൽ 
ഒരുക്കം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 24, 2021

സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ ചേർന്ന അവലോകന യോഗം 
കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനംചെയ്യുന്നു

ബാലുശേരി 
സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് ബാലുശേരി മണ്ഡലം അവലോകന യോഗം നടന്നു. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടന്ന യോഗം കെ എം സച്ചിൻദേവ് എംഎൽഎ ഉദ്ഘാടനംചെയ്തു. 28ന്‌ മുമ്പ്‌ മണ്ഡലത്തിലെ മുഴുവൻ സ്കൂളുകളും ശുചീകരിക്കണമെന്നും ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്ഥർ ഇതിനു മുന്നോടിയായി സ്കൂളുകൾ സന്ദർശിക്കണമെന്നും യോഗം തീരുമാനിച്ചു. പഞ്ചായത്ത് എൻജിനിയർമാർ പരിശോധന നടത്തി സുരക്ഷാ സർട്ടിഫിക്കറ്റ് നൽകുന്നതിനുള്ള പ്രവർത്തനം പൂർത്തീകരിക്കണം. കുട്ടികൾക്ക് ശുദ്ധമായ കുടിവെള്ളം ലഭിക്കുമെന്ന് ഉറപ്പാക്കണം. കിണറിലെ വെള്ളം പരിശോധന നടത്തുന്നതിന് സ്കൂൾ അധികൃതരും പഞ്ചായത്തും മുൻകൈയെടുക്കണമെന്നും യോഗം തീരുമാനിച്ചു. മുഴുവൻ പഞ്ചായത്തുകളിലും അവലോകനം നടന്നതായി പ്രസിഡന്റുമാർ പറഞ്ഞു. 
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ വി കെ അനിത അധ്യക്ഷയായി. പഞ്ചായത്ത്‌ പ്രസിഡന്റുമാരായ വി എം കുട്ടികൃഷ്ണൻ, രൂപലേഖ കൊമ്പിലാട്, ഷീബ രാമചന്ദ്രൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ മുക്കം മുഹമ്മദ്, പി പി പ്രേമ, സ്ഥിരംസമിതി അധ്യക്ഷൻ സുരേഷ് ബാബു ആലങ്കോട് എന്നിവർ സംസാരിച്ചു. ആരോഗ്യ വകുപ്പുദ്യോഗസ്ഥർ, പൊലീസ്, ഫയർഫോഴ്സ്, ബാലുശേരി, കൊയിലാണ്ടി, പേരാമ്പ്ര എഇഒമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top