28 October Thursday

കേൾവി പരിമിതി തടസ്സമാകില്ല, ആംഗ്യഭാഷ പഠിച്ച്‌ ഉദ്യോഗസ്ഥർ

വെബ് ഡെസ്‌ക്‌Updated: Friday Sep 24, 2021
കോഴിക്കോട്‌
സർക്കാർ ഓഫീസുകളിലെത്തുന്ന കേൾവി പരിമിതർക്കും ഉദ്യോഗസ്ഥരോട്‌ ഇനി തടസ്സമില്ലാതെ സംസാരിക്കാം. ആംഗ്യഭാഷയിൽ ഉദ്യോഗസ്ഥർ അവർക്ക്‌ മറുപടിനൽകും. ഇതിനുള്ള പരിശീലനം നൽകുകയാണ്‌ സർക്കാർ.  അന്തർദേശീയ ആംഗ്യഭാഷ വാരാചരണത്തോടനുബന്ധിച്ച്‌ എനേബ്ലിങ്‌ കോഴിക്കോട് പദ്ധതിയുമായി ചേർന്നാണ്  പരിശീലന പരിപാടി സംഘടിപ്പിച്ചത്‌.
കേൾവി പരിമിതിയുള്ളവരുടെ കഴിവുകൾ കണ്ടെത്തി പ്രോത്സാഹിപ്പിക്കുക,  അവകാശങ്ങൾ സംരക്ഷിക്കുക, പൊതുജനങ്ങളിൽ അവബോധം വളർത്തുക, പൊതുജനങ്ങളുമായി സുഗമമായ ഇടപെടൽ സാധ്യമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ്‌ ആംഗ്യഭാഷാ വാരാചരണം സംഘടിപ്പിക്കുന്നത്‌. സെപ്‌തംബർ 20 മുതൽ 26 വരെയാണ് വാരാചരണം. 
സബ്കലക്ടർ വി ചെൽസ സിനി ഉദ്‌ഘാടനംചെയ്‌തു. സാമൂഹ്യനീതി ഓഫീസർ അഷറഫ് കാവിൽ അധ്യക്ഷനായി.  വി എ യൂസഫ്,  ടി അബ്ദുൽ റസാഖ് എന്നിവർ ക്ലാസെടുത്തു.  റോഷൻ ബിജിലി,  ജോസഫ് റെബലോ,  എ സി സിറാജുദ്ദീൻ,  ബി കെ ഹരിദാസ്,  പി വി ഗോപിരാജ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top