17 September Tuesday

എസ്എഫ്ഐ ജില്ലാ കോളേജ് പഠന ക്യാമ്പിന് തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Aug 24, 2019

എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പ് സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് ഉദ്ഘാടനംചെയ്യുന്നു

കോഴിക്കോട് 
എസ്എഫ്ഐ ജില്ലാ പഠന ക്യാമ്പ് കെഎസ്ടിഎ ഹാളിൽ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ആർ സിദ്ധാർത്ഥ് അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി പി ദാസൻ, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം കെ അരുൺ, എസ്എഫ്ഐ ജില്ലാ  സെക്രട്ടറി ടി അതുൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം സിനാൻ ഉമ്മർ, എം കെ ബിബിൻ രാജ് എന്നിവർ സംസാരിച്ചു. സ്വാഗതസംഘം ചെയർമാൻ കെ ദാമോദരൻ സ്വാഗതവും ജില്ലാ സെക്രട്ടറിയറ്റ് അംഗം എം ആതിര നന്ദിയും പറഞ്ഞു. 
ശനിയാഴ്ച ‘ക്യാമ്പസ് രാഷ്ട്രീയ ഇടപെടലുകളുടെ മനഃശാസ്ത്രം' എന്ന വിഷയത്തിൽ സൈക്കാട്രിസ്റ്റ് ഡോ. മിഥുൻ സിദ്ധാർത്ഥ്, ‘ക്ലാസ് മുറികളുടെ രാഷ്ട്രീയം' -- ജംഷിദ് അലി, ‘പുതിയ കാലം പുതിയ ക്യാമ്പസ് ' --  ശ്രീജിത്ത് ശിവരാമൻ, ‘വർ​ഗീയതയും ക്യാമ്പസും'  --ഇ അനൂപ് എന്നിവർ ക്ലാസെടുക്കും.
    ഞായറാഴ്ച ‘സംവാദങ്ങളുടെയും ആശയ പോരാട്ടങ്ങളുടെയും കലാലയങ്ങൾ' എന്ന വിഷയത്തിൽ  എസ് കെ  സജീഷ് ക്ലാസെടുക്കും. ക്യാമ്പ് ഞായറാഴ്ച ഉച്ചയോടെ സമാപിക്കും.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top