28 September Tuesday
ആയുധ നിർമാണ ഫാക്‌ടറി സ്വകാര്യവൽക്കരണം

തൊഴിലാളികൾ പ്രതിഷേധിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Jul 24, 2021

ട്രേഡ് യൂനിയൻ സംയുക്ത ജില്ലാ സമിതി നേതൃത്തത്തിൽ ആദായനികുതി ഓഫീസിനു മുന്നിൽ നടത്തിയ പ്രതിഷേധം സിഐടിയു ജില്ലാ സെക്രെട്ടറി പി കെ സന്തോഷ് ഉദ്‌ഘാടനം ചെയ്യുന്നു

 
കോഴിക്കോട്‌
ആയുധ നിർമാണ ഫാക്ടറി സ്വകാര്യവൽക്കരിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തിനെതിരെ ജില്ലയിൽ തൊഴിലാളികളുടെ പ്രതിഷേധം.  
ആയുധ നിർമാണ ഫാക്ടറികളെ സ്വകാര്യവൽക്കരിക്കാനും പ്രതിരോധ മേഖലയിലെ തൊഴിലാളികളുടെ പണിമുടക്കാനുള്ള നിയമപരമായ അവകാശത്തെ ഇല്ലാതാക്കാനുമുള്ള കേന്ദ്ര സർക്കാരിന്റെ 
 ജനാധിപത്യവിരുദ്ധ നടപടികൾക്കെതിരെയാണ്‌  രാജ്യവ്യാപക പ്രക്ഷോഭം.  
ട്രേഡ് യൂണിയൻ സംയുക്ത സമിതിയുടെ നേതൃത്വത്തിൽ   ജില്ലയിലെ കേന്ദ്ര സർക്കാർ ഓഫീസുകൾക്ക് മുമ്പിലും പൊതു ഇടങ്ങളിലുമായിരുന്നു പ്രതിഷേധം. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്‌ 400-ഓളം കേന്ദ്രങ്ങൾ സമര വേദിയായി. 
 കോഴിക്കോട്  ജിഎസ്‌ടി ഓഫീസിന് മുമ്പിലെ പ്രതിഷേധം സിഐടിയു ജില്ലാ സെക്രട്ടറി പി കെ സന്തോഷ് ഉദ്ഘാടനം ചെയ്തു. ഐഎൻടിയുസി ജില്ലാ പ്രസിഡന്റ്‌ കെ രാജീവ് അധ്യക്ഷനായി. പി വി മാധവൻ(എഐടിയുസി), കെ ടി കോയ(എസ്‌ടിയു),  ടി വി വിജയൻ(ടിയുസി),  ഫിറോസ്(എൻഎൽസി),  എന്നിവർ സംസാരിച്ചു. ട്രേഡ് യൂണിയൻ സംയുക്ത സമിതി ജില്ലാ കൺവീനർ ടി ദാസൻ സ്വാഗതം പറഞ്ഞു.
സിറ്റിയിലെ മറ്റ് കേന്ദ്ര സർക്കാർ ഓഫീസിന് മുമ്പിലെ പ്രതിഷേധത്തിൽ ടേഡ് യൂണിയൻ നേതാക്കളായ സി പി സുലൈമാൻ, കെ ഭാഗീരഥി, സി നാസർ, വി കെ മോഹൻദാസ്, എം പി പത്മനാഭൻ, അഡ്വ. എം രാജൻ, കെ ഷാജി, അഡ്വ. എം പി സൂര്യനാരായണൻ, സുബലാൽ പാടക്കൽ, ഒ കെ സത്യ, പി എം ശ്രീകുമാർ, എ ടി അബ്ദു,  ജാഫർ സക്കീർ,  പി കെ നാസർ, ഇ സി സതീശൻ, ബിജു ആന്റണി, ബഷീർ പാണ്ടികശാല, എ എ സവാദ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top