30 June Thursday

വേനൽതുമ്പി കലാജാഥ സമാപിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday May 24, 2022

ബാലസംഘം ഫറോക്ക് ഏരിയാ വേനൽ തുമ്പി കലാജാഥയുടെ സമാപനം 
ജില്ലാ കോ ഓർഡിനേറ്റർ പി ശ്രീദേവ് ഉദ്‌ഘാടനംചെയ്യുന്നു

ഫറോക്ക്    
ബാലസംഘം ഫറോക്ക് ഏരിയാ വേനൽതുമ്പി കലാജാഥ സമാപിച്ചു. ഏരിയാ സെക്രട്ടറി കെ പി അഭിനവ് ലീഡറും പ്രസിഡന്റ്‌ സി അപർണ വൈസ് ലീഡറും ടി റുമീസ്, പി ഉദയകുമാരി എന്നിവർ  മാനേജർമാരുമായ ജാഥ ഏരിയയിലെ 22 മേഖലാ കേന്ദ്രങ്ങളിലെ ബാലകലോത്സവങ്ങളിൽ പരിപാടികൾ അവതരിപ്പിച്ചു. തിങ്കൾ വൈകിട്ട് അരക്കിണർ തൊപ്പിക്കാരെ തൊടിയിൽ സമാപിച്ചു.
 നടുവട്ടം ഈസ്റ്റ് എടത്തിൽ പറമ്പിലെ സമാപനം കോർപറേഷൻ കൗൺസിലർ എം ഗിരിജ ഉദ്‌ഘാടനംചെയ്തു. കെ ടി അദിനാൻ അൽ ബയാൻ അധ്യക്ഷനായി. പി വി ഹൈദരാലി, ശശിധരൻ മേക്കുന്നത്ത്, പി സുപ്രിയ, എം കെ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. ടി ആയിഷ സ്വാഗതം പറഞ്ഞു.
 മാത്തോട്ടത്ത് കൗൺസിലർ വാടിയിൽ നവാസ് ഉദ്ഘാടനംചെയ്തു. പി കെ റോഷൻ അലി അധ്യക്ഷനായി. എൻ സധു, എൽ എസ് ഉണ്ണികൃഷ്ണൻ, എം അനീഷ്‌ കുമാർ, പി നിഖിൽ എന്നിവർ സംസാരിച്ചു. കെ ജൂബി സ്വാഗതം പറഞ്ഞു.
സമാപനം അരക്കിണർ തൊപ്പിക്കാരെ തെടിയിൽ ബാലസംഘം ജില്ലാ കോ-ഓർഡിനേറ്റർ പി ശ്രീദേവ് ഉദ്‌ഘാടനംചെയ്തു. എം പി അഫ്ര റിഷ അധ്യക്ഷയായി.   സംസ്ഥാന കമ്മിറ്റി അംഗം എ വി അനുഭാവ്,  കൗൺസിലർ ടി കെ ഷെമീന, പി പി ബീരാൻ കോയ, സി ഷിജു എന്നിവർ സംസാരിച്ചു. തെരേസ സ്വാഗതം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top