01 March Monday

സമ്പൂര്‍ണ ഹോം ലാബ് പ്രഖ്യാപനം ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Sunday Jan 24, 2021
കോഴിക്കോട്‌
വീട്ടിൽ പരീക്ഷണമൂലയുണ്ടാക്കി പഠനം എളുപ്പമാക്കാനുള്ള ‘സമ്പൂർണ ഹോം ലാബ് ’ പദ്ധതി പ്രഖ്യാപനം ഞായറാഴ്‌ച നടക്കും. വൈകിട്ട്‌  നാലിന്‌  മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് വീഡിയോ കോൺഫറൻസിലൂടെയാണ്‌ പ്രഖ്യാപിക്കുക. വീടുകളിൽ ലഭ്യമായ വസ്‌തുക്കൾകൊണ്ട് ശാസ്ത്രപഠനം പ്രവർത്തനാധിഷ്ഠിതമായി നടത്തുന്ന ഈ പദ്ധതി ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്ര(ഡയറ്റ്)മാണ്‌  നടപ്പാക്കുന്നത്‌. പൊതുവിദ്യാലയങ്ങളിൽ ഒന്നുമുതൽ 10 വരെ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കുമായി  പരീക്ഷണക്കുറിപ്പടി കൈമാറി. 
കുന്നുമ്മൽ സബ്ജില്ലയിലെ വട്ടോളി സംസ്‌കൃതം ഹൈസ്കൂളിൽ കഴിഞ്ഞ നവംബറിലാണ്‌ തുടക്കം. വിദ്യാഭ്യാസ ഓഫീസർമാർ, ശാസ്ത്ര ക്ലബ് കൺവീനർമാർ, പ്രധാനാധ്യാപകർ, അധ്യാപകർ, രക്ഷിതാക്കൾ, ജനപ്രതിനിധികൾ എന്നിവരുടെ സഹായവുമുണ്ടായി. ശാസ്ത്രജ്ഞർ, വിദ്യാഭ്യാസ വിദഗ്‌ധർ, ജനപ്രതിനിധികൾ, മന്ത്രിമാർ തുടങ്ങിയവർ പ്രവർത്തനത്തിൽ പങ്കാളികളായിട്ടുണ്ട്. 
ഹോംലാബ് തുടർപ്രവർത്തന സഹായ സാമഗ്രി ജില്ലാ വിദ്യാഭ്യാസ ഉപജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി പി മിനി പ്രകാശനംചെയ്യും. അന്താരാഷ്ട്രതലത്തിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകിയ ക്ലൈവ് തോംസൺ, ശാസ്ത്രജ്ഞൻ റോത്തർ ഹാം യൂണിവേഴ്സിറ്റി, ഡോ. അജിപീറ്റർ (സീനിയർ കൺസൾട്ടന്റ് സയിന്റിസ്റ്റ് ബ്രൂണൽ യൂണിവേഴ്സിറ്റി, ലണ്ടൻ) എന്നിവർ മുഖ്യാതിഥികളാവും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

----
പ്രധാന വാർത്തകൾ
-----
-----
 Top