കോഴിക്കോട്
ജില്ലാ പഞ്ചായത്ത് സമഗ്രവിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന ‘പുലർകാലം’ പദ്ധതിക്ക് തുടക്കമായി. എട്ടുമുതൽ പ്ലസ്ടുവരെ ക്ലാസുകളിലെ കുട്ടികളുടെ ശാരീരിക മാനസികാരോഗ്യ പരിപാലനത്തിയായി 75 വിദ്യാലയങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുന്നത്. ചേളന്നൂർ എകെകെആർ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ മന്ത്രി വി അബ്ദുറഹിമാൻ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു.
അടുത്ത വർഷം ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും. 50 കുട്ടികളെ വീതം ഓരോ സ്കൂളിൽനിന്നും വർഷംതോറും ഇതിൽ അംഗമാക്കും. യോഗാ, ധ്യാനം, എയറോബിക്സ്, തൈക്വാൺഡോ തുടങ്ങിയവയിലുള്ള പരിശീലനവും ദിവസേനയുള്ള പരിശീലനവും പദ്ധതിയിൽ ഉൾപ്പെടുന്നു.
സംസ്ഥാനത്തെ സ്കൂളുകളിൽ അടുത്ത വർഷം മുതൽ കായികം പഠനവിഷയമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി അധ്യക്ഷയായി.വൈസ് പ്രസിഡന്റ് എം പി ശിവാനന്ദൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ പി സുനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ് പി പി നൗഷീർ, സ്ഥിരംസമിതി അധ്യക്ഷ എൻ എം വിമല, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ പദ്ധതി കോ ഓർഡിനേറ്റർ പ്രവീൺ കുമാർ, ജില്ലാപഞ്ചായത്ത് സെക്രട്ടറി അഹമ്മദ് കബീർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ ടി ധനേഷ്, ഹെഡ്മിസ്ട്രസ് ബി എസ് ഷീജ തുടങ്ങിയവർ സംസാരിച്ചു. ജില്ലാപഞ്ചായത്തംഗം ഇ ശശീന്ദ്രൻ സ്വാഗതവും പ്രിൻസിപ്പൽ മനോജ് കുമാർ നന്ദിയും പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..